പ്രഫ. കോശി വർഗീസ് അന്തരിച്ചു
Mail This Article
ഡാലസ് ∙ പ്രഫ. കോശി വർഗീസ് (ബാബിലൂ–63) ശനിയാഴ്ച ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മകനാണ്. 1986-ലാണ് കോശി മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 37 വർഷമായി ഡാലസിലെ റൗലറ്റ് സിറ്റിയിലാണ് താമസം.
നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളജുകളിൽ പ്രഫസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനുപുറമേ, ഡാലസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു.
ഭാര്യ: സൂസൻ വർഗീസ് (യു. ടി. സൗത്ത് വെസ്റ്റ്). മക്കൾ: അലിസൺ വർഗീസ് (ഡാലസ് കൗണ്ടി), ആൻഡ്രൂ വർഗീസ്. സഹോദരങ്ങൾ: എലിസബത്ത് (ബീന), ബിജു വർഗീസ്, ഡോ. തോമസ് (ബോബി) വർഗീസ്.
ഡാലസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30ന് വൈകിട്ട് 4.30 മുതൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.