ഫൊക്കാനാ കേരളാ കൺവൻഷൻ വിജയമാക്കിയ എവർക്കും നന്ദി: ഡോ. കല ഷഹി
Mail This Article
വാഷിങ്ടൻ ∙ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന ഫൊക്കാനയുടെ കേരള കൺവൻഷൻ വൻവിജയമാക്കി മാറ്റാൻ സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കലാഷാഹി. കൺവൻഷൻ വിജയിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്നും കേരളത്തിലെത്തിയ ഫൊക്കാനയുടെ മുഴുവൻ പ്രതിനിധികൾക്കും തന്റെയും ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെയും പേരിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി ഡോ.കല പ്രസ്താവനയിൽ പറഞ്ഞു. ഈ കൺവൻഷൻ തിരുവനന്തപുരത്തുവച്ചു നടത്തുന്നതിന് എല്ലാ പിന്തുണയും സഹകരണവും നൽകിയ കേരളീയത്തിന്റെ ഭാരവാഹികൾക്കും ഡോ. കല നന്ദി അറിയിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള അവാർഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും എംപിക്കുള്ള പുരസ്ക്കാരം ജോൺ ബ്രിട്ടാസിനും കൺവൻഷനിൽ വച്ച് നൽകി. കേരള സർവകലാശാലയുമായി ചേർന്ന് നടത്തുന്ന ഭാഷയ്ക്കൊരു ഡോളർ, ഫൊക്കാനയുടെ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ള സ്മാരക നഴ്സസ് അവാർഡ്, സതീഷ് ബാബു സ്മാരക പ്രവാസി സാഹിത്യ അവാർഡ്, ഫൊക്കാന സാഹിത്യ അവാർഡ് എന്നിവ കൺവൻഷനിൽ വിതരണം ചെയ്യുകയുണ്ടായി. മാധ്യമ സെമിനാറും സ്ത്രീകളുടെ സജീവ പങ്കാളിത്തം പ്രകടമായിരുന്നുവെന്നും ഡോ. കലാ ഷാഹി പറഞ്ഞു.