ADVERTISEMENT

ഫ്ലോറിഡ ∙ 1989ൽ ന്യൂജേഴ്‌സിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂയിസ് ഗാസ്കിന്റെ ശിക്ഷ ഏപ്രിൽ 12ന് വൈകിട്ട് നടപ്പാക്കിയതായി ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 56 കാരനായ ലൂയിസ് ബെർണാഡ് ഗാസ്കിൻ 6.15നു മരിച്ചുവെന്ന് ഗവർണർ റോൺ ഡിസാന്റിസിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

Read also : ഡിയാൻ ഫെയിൻസ്റ്റീൻ രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന

1976ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിന് ശേഷം ഫ്ലോറിഡ സംസ്ഥാനം വധിക്കുന്ന 101–ാമത്തെ വ്യക്തിയാണ് ഗാസ്കിൻ. ബാർബിക്യൂ പോർക്ക്, പന്നിയിറച്ചി, ടർക്കി, ചെമ്മീൻ ഫ്രൈഡ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, തേൻ ബാർബിക്യൂ സോസ്, വെള്ളം എന്നിവ അടങ്ങിയതായിരുന്നു 9.45ന് അദ്ദേഹത്തിനു നൽകിയ അവസാന ഭക്ഷണം. മരിക്കുന്നതിന് മുമ്പ് സഹോദരി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. മതപരമായ ഉപദേശമൊന്നും അദ്ദേഹം ആവശ്യപ്പെട്ടില്ല.

 

1989 ഡിസംബർ 20-ന് റോബർട്ട് സ്റ്റർംഫെൽസ് (56), ജോർജറ്റ് സ്റ്റർംഫെൽസ് (55) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് 1990-ൽ ലൂയിസ് ഗാസ്കിന് വധശിക്ഷ വിധിച്ചത്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള സ്റ്റർംഫെൽസിനെ ഫ്ലാഗ്ലർ കൗണ്ടിയിലെ അവരുടെ ശൈത്യകാല വസതിയിൽ വച്ച് 22 കാലിബർ റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

 

8-4 വോട്ടുകൾക്കാണ് ജൂറിമാർ വധശിക്ഷ ശുപാർശ ചെയ്തത്. കോടതി രേഖകൾ പ്രകാരം ജഡ്ജി അത് അംഗീകരിച്ചു. ഗവർണർ റോൺ ഡിസാനിറ്റ്സ് മാർച്ച് 13 ന് ഗാസ്കിന്റെ മരണ വാറണ്ടിൽ ഒപ്പുവച്ചു. രേഖകൾ അനുസരിച്ച് വാറണ്ട് ഒപ്പിട്ടതിന് ശേഷം ഗാസ്കിൻ സമർപ്പിച്ച അപ്പീലുകൾ സംസ്ഥാന സുപ്രീം കോടതി നിരസിച്ചു. വധശിക്ഷ സ്റ്റേ ചെയ്യുന്നതിനുള്ള അവസാന നിമിഷ അപേക്ഷയും ചൊവ്വാഴ്ച ജഡ്ജി നിരസിച്ചതായി കോടതി രേഖകൾ കാണിക്കുന്നു.

English Summary : Florida death row inmate Louis Gaskin executed for 1989 murders of couple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com