ADVERTISEMENT

ഷിക്കാഗോ ∙ വർഷങ്ങളുടെ നഷ്ടം ചൂണ്ടിക്കാട്ടി വാൾമാർട്ട് ഷിക്കാഗോയിലെ നാലു സ്റ്റോറുകൾ പൂട്ടുന്നു. ഷിക്കാഗോയിലെ നാലു സ്റ്റോറുകളും ഒരു സൂപ്പർസെന്ററും മൂന്ന് ചെറിയ ഫോർമാറ്റ് സ്റ്റോറുകളും വാൾമാർട്ട് അടയ്ക്കുമെന്ന് റീട്ടെയിൽ ഭീമൻ ചൊവ്വാഴ്ച പറഞ്ഞു. 2012 നും 2014 നും ഇടയിൽ ഒരേ സമയത്താണ് എല്ലാ സ്റ്റോറുകളും തുറന്നത്.

Read also : ദമ്പതികളെ കൊലപ്പെടുത്തി: വിഷ മിശ്രിതം കുത്തിവെച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

17 വർഷം മുൻപ് ഷിക്കാഗോയിൽ തുറന്ന ആദ്യത്തെ സ്റ്റോർ മുതൽ ലാഭകരമല്ല. കൂടാതെ അടച്ചുപൂട്ടാൻ തീരുമാനിച്ച നാലെണ്ണം പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വാർഷിക നഷ്ടം ഏകദേശം ഇരട്ടിയായിയെന്നും കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു. മറ്റൊരു വാൾമാർട്ടിലേക്കോ സാംസ് ക്ലബ് സൗകര്യത്തിലേക്കോ മാറാൻ ജീവനക്കാർക്കു അർഹതയുണ്ട്. മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നില്ലെങ്കിൽ അവർക്ക് ഓഗസ്റ്റ് 11 വരെ ശമ്പളം നൽകും. മാറാൻ താൽപര്യമില്ലാത്തവർക് റിലീസിന് അനുസരിച്ച് അവർക്ക് വേർപിരിയൽ ആനുകൂല്യങ്ങൾ ലഭിക്കും.

 

2020-ൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനും കറുത്ത വംജരായ അമേരിക്കക്കാരോടുള്ള പ്രശ്നങ്ങൾക്കും മറ്റു പൊലീസ് അക്രമത്തിനുമെതിരായ പ്രകടനങ്ങളെത്തുടർന്ന് ആഴ്ചകളോളം നടന്ന ലഹളയിൽ സ്റ്റോറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. 2020 ൽ കോവിഡ് മഹാമാരിയുടെ ഗുരുതര സാഹചര്യത്തിൽ അതിന്റെ സ്റ്റോറുകളുടെ കേടുപാടുകൾ പരിഹരിക്കുമെന്നും ഷിക്കാഗോയിൽ താമസിക്കുക മാത്രമല്ല അവിടെ നിക്ഷേപം വിപുലീകരിക്കുമെന്നും  വാൾമാർട്ട് സിഇഒ ഡഗ് മക്മില്ലൺ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലും  പിൻവാങ്ങാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നില്ല.

 

നിങ്ങളെ സേവിക്കാനും ഷിക്കാഗോയിൽ വിജയകരമായ ഒരു ബിസിനസ് കെട്ടിപ്പടുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ഇപ്പോൾ വാൾമാർട്ട് പ്രദേശത്തെ ചില സ്റ്റോറുകളെങ്കിലും ഉപേക്ഷിക്കുകയാണ്. അടച്ചുപൂട്ടൽ നഗരത്തിലെ ശേഷിക്കുന്ന സ്റ്റോറുകൾ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ചൊവ്വാഴ്ച പറഞ്ഞു.

English Summary : Walmart announces closure of 4 stores in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com