ക്ലാസ് മുറികളിൽ പത്ത് കൽപനകൾ പ്രദർശിപ്പിക്കണം; ബിൽ പാസാക്കി ടെക്സസ് സെനറ്റ്
Mail This Article
×
ടെക്സസ് ∙ ടെക്സസ് പബ്ലിക് സ്‌കൂൾ ക്ലാസ് മുറികളിൽ ബൈബിളിലെ പത്ത് കൽപനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി. ടെക്സസ് സ്റ്റേറ്റ് സെനറ്റർ ഫിൽ കിങ് അവതരിപ്പിച്ച ബില്ലിൽ സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്കൂളുകളിലെയും ക്ലാസ് മുറികളില്‍ പത്ത് കൽപനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
17-12 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്. ഇത് സ്കൂളുകളിലെ മതത്തിന്റെ പങ്കിനെയും രക്ഷാകർതൃ അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തി. നിയമം അനുസരിച്ച് പത്ത് കൽപനകൾ എല്ലാ ക്ലാസ് മുറികളിലും, ക്ലാസ് മുറിയിൽ എവിടെനിന്നും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
English Summary: Texas Senate passes bill requiring public school classrooms to display Ten Commandments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.