റവ.പി. തോമസ് മാത്യുവിന് ഡാളസിൽ യാത്രയപ്പ് നൽകി
Mail This Article
ഡാളസ്∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് കരോൾട്ടൺ ഇടവക വികാരിയായി സേവനം നിർവഹിച്ച് മടങ്ങുന്ന റവ.പി.തോമസ് മാത്യുവിന് യാത്രയപ്പ് നൽകി. 2019 മെയ് മുതൽ 2023 ഏപ്രിൽ വരെയാണു റവ.പി.തോമസ് മാത്യു ഇടവക വികാരിയായി സേവനം നടത്തിയത്.
ഇടവക വൈസ് പ്രസിഡന്റ് ജോസ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യാത്രായപ്പ് സമ്മേളനത്തിൽ എബ്രഹാം തോമസ്, പി.ടി. ചാക്കോ, മനോജ് എബ്രഹാം, മോളി സജി, ജെസ്സി വർഗീസ്, മന്നാ തോമസ്, ബിജി തോമസ് എന്നിവർ സംസാരിച്ചു. മിനി എബ്രഹാം പ്രാരംഭ പ്രാർഥനയും മനു പാറേൽ സമാപന പ്രാർഥനയും നടത്തി. ഇടവക സെക്രട്ടറി തോമസ് മാത്യു സ്വാഗതം അരുളി. ഇടവകയുടെ സ്നേഹോപഹാരം ട്രസ്റ്റിന്മാരായ ജെയിംസ് വർക്കിയും സുജിത് വർഗീസും സമർപ്പിച്ചു.
തിരുവനന്തപുരം കൊല്ലം ഭദ്രാസനത്തിലെ കൈതകുഴി മാർത്തോമ്മാ ഇടവകയിലേക്ക് സ്ഥലം മാറുന്ന റവ.തോമസ് മാത്യു പി 25 വർഷക്കാലം കർണാടക സംസ്ഥാനത്തെ അങ്കോല തുടങ്ങിയ വിവിധ മിഷൻ മേഖലകളിൽ മിഷനറിയായി പ്രവർത്തിച്ചിരുന്നു. ക്രിസ്റ്റി തോമസാണ് റവ. തോമസ് മാത്യുവിന്റെ ഭാര്യ. കോഴിക്കോട് മെഡിക്കൽ കോളജിൽ അവസാന വർഷ വിദ്യാർഥിയായ തീമോത്തിയും മഹിമയുമാണ് മക്കൾ.