ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ സർക്കാരിന്റെ  ബില്ലുകൾ  കൃത്യസമയത്ത് അടയ്‌ക്കുന്നതിന് പണമില്ലാതെ വരുമെന്നു  ട്രഷറി സെക്രട്ടറി ജാനറ്റ് എൽ. യെല്ലൻ . ബില്ലുകൾ അടയ്ക്കുന്നത് തുടരണമെങ്കിൽ കടത്തിന്റെ പരിധി ഉയർത്തണമെന്ന് കോൺഗ്രസിനോട്  യെല്ലൻ ആവശ്യപ്പെട്ടു. ജൂൺ ഒന്നിനകം യുഎസിന്റെ പണം തീരുമെന്നും യെല്ലൻ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ബൈഡനും നിയമനിർമാതാക്കളും ഈ വിഷയത്തിൽ  വേഗത്തിൽ കരാറിലെത്തണമെന്നും ട്രഷറി സെക്രട്ടറി ജാനറ്റ് എൽ. യെല്ലൻ തിങ്കളാഴ്ച പറഞ്ഞു,

ഗവൺമെന്റ് ചെലവുകളെച്ചൊല്ലി സഭയും സെനറ്റും ബൈഡനും തമ്മിൽ ചർച്ചകൾ നടത്താൻ നിർബന്ധിതരായേക്കാം അല്ലെങ്കിൽ ചെലവ് ചുരുക്കലുകളില്ലാതെ കടത്തിന്റെ പരിധി ഉയർത്താൻ വിസമ്മതിച്ച പ്രസിഡന്റും ഹൗസ് റിപ്പബ്ലിക്കൻമാരും തമ്മിലുള്ള  തർക്കം തുടരുമെന്നും യെല്ലൻ മുന്നറിയിപ്പ് നൽകി. 

സാമ്പത്തിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മേയ് 9 ന് ഒരു മീറ്റിങ് ആവശ്യപ്പെടാൻ  ബൈഡൻ തിങ്കളാഴ്ച കോൺഗ്രസിലെ നാല് പ്രമുഖ നേതാക്കളായ കലിഫോർണിയയിലെ സ്പീക്കർ കെവിൻ മക്കാർത്തിയെയും ന്യൂയോർക്കിലെ പ്രതിനിധി ഹക്കീം ജെഫ്രീസിനെയും ന്യൂയോർക്കിലെ സെനറ്റർ ചക്ക് ഷൂമർ ,  ന്യൂനപക്ഷ നേതാവായ കെന്റക്കിയിലെ സെനറ്റർ മിച്ച് മക്കോണൽ എന്നിവരെ വിളിച്ചു. 

അമേരിക്കയ്ക്ക് കടമെടുക്കാൻ കഴിയുന്ന മൊത്തം പണത്തിന്റെ പരിധി ഉയർത്തുന്നതിൽ പരാജയപ്പെടുന്നത് സാമ്പത്തിക വിപണിയെ കുലുക്കുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബജറ്റ് കമ്മിയായതിനാൽ എടുക്കുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നു.  ബില്ലുകൾ അടയ്ക്കുന്നതിന്  വലിയ തുക കടം വാങ്ങണം. സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ നൽകുന്നതിനു പുറമെ ശമ്പളവും ബോണ്ട് ഹോൾഡർമാർക്ക് പലിശയും മറ്റ് പേയ്മെന്റുകളും നൽകേണ്ടതുണ്ട്.

English Summary : US could run short of cash by June 1; warns Treasury secretary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com