അറ്റ്ലാന്റയിൽ വെടിവയ്പ്; ഒരു മരണം, 4 പേർക്ക് പരുക്ക്
Mail This Article
അറ്റ്ലാന്റ ∙ വെസ്റ്റ് പീച്ച്‌ട്രീ സ്ട്രീറ്റ് നോർത്ത് സൈഡ് ഹോസ്പിറ്റലിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അറ്റ്ലാന്റ പൊലീസ് അറിയിച്ചു.
സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്കുണ്ട്. പരിക്കേറ്റ നാലു പേർക്കും വെടിയേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. വെടിവച്ചയാൾ ഇപ്പോഴും ഒളിവിലാണ്. ഡിയോൺ പാറ്റേഴ്സൺ (24) ആണ് വെടിവച്ചത്.
വെടിയേറ്റ അഞ്ച് പേരും സ്ത്രീകളാണെന്ന് അറ്റ്‌ലാന്റ പൊലീസ് മേധാവി ഡാരിൻ ഷിയർബോം സ്ഥിരീകരിച്ചു. 39 വയസ്സുകാരിയാണ് വെടിവയ്പ്പിൽ മരിച്ചത്.
പാറ്റേഴ്സൺ 2018 ജൂലൈയിൽ യുഎസ് കോസ്റ്റ് ഗാർഡിൽ ചേർന്നതായി സ്ഥിരീകരിച്ചു. 2023 ജനുവരിയിൽ ജോലിയിൽ നിന്നും ഇയാളെ പുറത്താക്കി.
English Summary : One dead, 4 injured in shooting at Atlanta Hospital, gunman arrested