വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം മേയ് 21 ന്
Mail This Article
ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷം മേയ് 21 ഞായറാഴ്ച വൈകിട്ട് 4.30 മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യ അതിഥിയായി അബിൻടോൺ പൊലീസ് മേധാവി പങ്കെടുക്കും.
ഫിലഡൽഫിയ മുൻ സിറ്റി കൗൺസിലർ ഷെല്ല പാർക്കർ മുഖ്യസന്ദേശം നൽകും. കൂടാതെ ജിജി മാത്യു, അമലിൻ റോസ് തോമസ്, സുനിത അനീഷ്, പി.വി. അന്നമ്മ എന്നിവരും സന്ദേശം നൽകും. വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് മദേഴ്സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
അനിത പണിക്കർ വുമൺസ് ഫോറം ചെയർപേഴ്സൺ ആയി പ്രവർത്തിക്കുന്നു. അനിത, മലയാളത്തിലെപ്രമുഖ മാസികകളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ആഘോഷത്തിലേക്ക് ഏവരെയും ഭാരവാഹികൾ സ്വാഗതംചെയ്യുന്നു. സിനു നായർ ചെയർപേഴ്സണായും റെനി ജോസഫ് പ്രസിഡന്റായും ഡോ. ബിനു ഷാജിമോൻ ജനറൽ സെക്രട്ടറിയായും ഡോ. ആനി എബ്രഹാം ട്രഷറർ ആയും പ്രവർത്തിക്കുന്ന കമ്മിറ്റി വിപുലമായി പരിപാടികൾ നടത്തുന്നതിന് നേതൃത്വം നൽകുന്നു. അമ്മമാരെ ആദരിക്കുന്ന ചടങ്ങുംഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.