ADVERTISEMENT

ഡാലസ് ∙ മൂന്നു ദശകങ്ങളിലേറെയായി വടക്കേ അമേരിക്കൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന എഴുത്തുകാരനും നിരൂപകനും‌‌മായ ഏബ്രഹാം തോമസിന്റെ ലേഖനസമാഹാരം ‘ അമേരിക്കൻ നേർക്കാഴ്ച’കളുടെ അമേരിക്കയിലെ പ്രകാശനം എംഎൽഎ മാണി സി. കാപ്പന് നൽകി മോൻസ് ജോസഫ് എംഎൽ എ നിർവഹിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) 2023 നവംബറിൽ നടത്തുന്ന സമ്മേളനത്തിന്റെ റജിസ്ട്രേഷൻ കിക്ക് ഓഫും ഐപിസിഎൻഎ ഡാലസ് പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും നടന്ന വേദിയിലാണ് അമേരിക്കൻ നേർക്കാഴ്ചകളുടെ പ്രകാശനം നടന്നത്. പ്രസ്ക്ലബ് ഭാരവാഹികൾ മുൻ നാഷനൽ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഏബ്രഹാം തോമസിന്റെ പത്രപ്രവർത്തനപാരമ്പര്യത്തെ പ്രകീർത്തിച്ച് സംസാരിച്ചു.

book-release-us-2

ഐപിസിഎൻഎ പ്രസിഡന്റ് സുനിൽ തൈമറ്റം ‌ ഏബ്രഹാം തോമസ് ചെയ്ത പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞു. മുൻ പ്രസിഡന്റും ഇപ്പോൾ അഡ്‌വൈസറി ബോർഡ് ചെയർമാനുമായ ബിജു കിഴക്കേക്കുറ്റ് ഏബ്രഹാം തോമസ് തഴക്കം ചെന്ന പത്രപ്രവർത്തകനാണെന്ന് പറഞ്ഞു. വളരെ വ്യതസ്തമായി സാഹസികമായിത്തന്നെ പത്രപ്രവർത്തനം നടത്തുന്ന വ്യക്തിയാണെന്ന അഭിപ്രായം പ്രസ്ക്ലബ് മുൻ പ്രസിഡന്റ്  മധു കൊട്ടാരക്കര പങ്കുവച്ചു.  വിആർ സുനിൽ, നാഷനൽ ജോയിന്റ് സെക്രട്ടറി സുധ ജോസ് പൂക്കാട്ട്, പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രസിഡന്റ് ജോർജ് തെക്കേമല തുടങ്ങിയവരും പ്രസംഗിച്ചു.

ഐപിസിഎൻഎ ഡാലസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി രാമപുരം അധ്യക്ഷനായിരുന്നു. സെക്രട്ടറി സജി സ്റ്റാർലൈൻ സ്വാഗതവും ട്രഷറർ തോമസ് മാത്യു നന്ദിയും രേഖപ്പെടുത്തി. പ്രസ്ക്ലബ് പ്രവർത്തകരായ ജോസ് പ്ലക്കാട്ട്, ഏബ്രഹാം തോമസ് (അ‍ഡ്‌വൈസറി ബോർഡ് അംഗങ്ങൾ), മാർട്ടിൻ ജോസഫ് വിലങ്ങോലിൽ, രവി ഇടത്വ എന്നിവർ പങ്കെടുത്തു.

അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ, നിയമ സംഭവവികാസങ്ങളെ ഒരു മാധ്യമപ്രവർത്തകന്റെ സൂക്ഷ്മ ദൃഷ്ടിയിലൂടെ നോക്കികാണുകയും വിശകലനം ചെയ്യുകയുമാണ് ഈ ലേഖനങ്ങളിലൂടെ ഏബ്രഹാം തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com