ADVERTISEMENT

ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം മേയ് 21 തീയതി ഞായറാഴ്ച 4.30 മുതൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രൊവിൻസ് ചെയർപേഴ്സൺ സിനു നായർ, പ്രസിഡന്റ് റെനി ജോസഫ്, ജനറൽ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ, വുമൻസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ യോഗത്തിൽ ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥിയായി അബിൻടോൺ പൊലീസ് മേധാവി പാട്രിക് മോളോ പങ്കെടുക്കും. ഫിലഡൽഫിയ മുൻ സിറ്റി കൗൺസിലർ ഷെല്ല പാർക്കർ മുഖ്യസന്ദേശം നൽകും. കൂടാതെ വ്യത്യസ്തമായ നിലയിൽ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജി മാത്യു, അമലിൻ റോസ് തോമസ്, സുനിത അനീഷ്, പി.വി. അന്നമ്മ എന്നിവർ മുഖ്യ സന്ദേശം നൽകും. അതോടൊപ്പം തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com