ADVERTISEMENT

ഓസ്റ്റിൻ ∙ ടെക്‌സസിലെ പൊതു വിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിയിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിർമ്മാണം പാസാക്കുന്നതിൽ ടെക്സസ് നിയമസഭ‌ പരാജയപ്പെട്ടു. ചൊവ്വാഴ്ച രാത്രി സഭയിൽ നിന്നും വോട്ട് നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ബിൽ  അപ്രസക്തമായത്.

Read also : ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റി സ്ത്രീകൾക്കായി ഏവിയേഷൻ ബിരുദ കോഴ്സ് ആരംഭിക്കുന്നു

ഓരോ ക്ലാസ് മുറിയിലെയും വ്യക്തമായ സ്ഥലത്ത് പഴയനിയമ പാഠം ഒരു ഭംഗിയുള്ള പോസ്റ്ററിലോ ഫ്രെയിമിലോ പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്നതായിരുന്നു റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ഫിൽ കിങ് അവതരിപ്പിച്ച വിവാദ ബില്ല്. ഇത് കഴിഞ്ഞയാഴ്ച ടെക്സസ് സെനറ്റ് പാസാക്കിയിരുന്നു

 

പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ പൗരാവകാശ സംഘടനകൾ അപലപിച്ചിരുന്നു. അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും പള്ളിയെയും സംസ്ഥാനത്തെയും വേർതിരിക്കുന്നതിനെതിരെയുള്ള കടന്നാക്രമണമാണെന്നും പൗരാവകാശ സംഘടനകൾ ബില്ലിനെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  

സ്‌കൂളുകൾ ഇംഗ്ലീഷിൽ ഉള്ളിടത്തോളം കാലം, ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ അടയാളങ്ങൾ പ്രദർശിപ്പിക്കണമെന്ന നിയമം 2021ൽ ടെക്‌സസിൽ പ്രാബല്യത്തിൽ വന്നിരുന്നു. അടുത്ത അധ്യയന വർഷത്തിൽ തന്നെ സ്‌കൂൾ കൗൺസിലർമാരായി പ്രവർത്തിക്കാൻ മതാചാര്യന്മാരെ അനുവദിക്കുന്ന ഒരു ബിൽ ടെക്‌സസ് നിയമസഭയിൽ അടുത്തിടെ പാസാക്കി. പൊതുവിദ്യാലയങ്ങൾക്ക് പ്രാർഥനയുടെ ഒരു നിമിഷം ആചരിക്കാനും ബൈബിൾ പോലുള്ള ഒരു മതഗ്രന്ഥത്തിൽ നിന്ന് വായിക്കാനും അനുവദിക്കുന്ന ഒരു ബില്ലും ടെക്സസിൽ നിലവിലുണ്ട്.

English Summary : Republican bill requiring display of Ten Commandments in Texas schools fails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com