ADVERTISEMENT

ആർലിംഗ്ടൺ (ടെക്സസ് )- ഭർത്താവിനെ ചുറ്റികകൊണ്ട് യുവതി തലയ്ക്കടിച്ചു കൊന്നു. ആർലിംഗ്ടണില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിക്കായിരുന്നു ദാരുണ സംഭവം നടന്നത്. മൈ ട്രാൻ എന്ന 42 കാരിയാണു പ്രതി. വിവാഹമോചന പേപ്പറിൽ ഒപ്പിടാനായാണു ട്രാൻ ഭർത്താവിന്റെ അപ്പാർട്ട്മെന്റിൽ എത്തിയത്. 

Read also :വലിഡിക്‌ടോറിയന്‍ ബഹുമതി സ്റ്റീവൻ ജോർജിന്

അപ്പാർട്ട്മെന്റിൽ വഴക്കുനടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ട്രാൻ തന്നെ പൊലീസിൽ വിളിച്ച് ഭർത്താവിന്റെ തലയിൽ ചുറ്റികകൊണ്ട് അടിച്ചതായി പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇയാൾ. മരണം സംഭവിച്ചിരുന്നു. ഭർത്താവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 

അപ്പാർട്ട്മെന്റിന് പുറത്തു നിൽക്കുകയായിരുന്നു ട്രാനിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ആർലിംഗ്ടൺ സിറ്റി ജയിലിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. ആക്രമണത്തിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

English Summary : Arlington woman killed husband with hammer after being asked to sign divorce papers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com