ADVERTISEMENT

ടൊറന്റോ∙ കാനഡയിലെ മലയാളി പെന്തക്കോസ്തു സഭകൾ അടുത്തവർഷം  ഓഗസ്റ്റ് മാസം 2 ,3 4 തീയതികളിൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. കാനഡയിലെ ടൊറന്റോയിലാണ് കോൺഫറൻസ് നടത്തുക. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്ന് സംഘാടകർ അറിയിച്ചു. 

Read more at: ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ...

 കോവിഡ് കാലത്ത് കാനഡയിലെ വിവിധ പ്രവിശ്യയിൽ നിന്നുള്ള പെന്തക്കോസ്തു സഭകൾ ചേർന്ന് സൂമിലൂടെ പ്രാർത്ഥന നടത്തിയിരുന്നു. അതിനെ തുടർന്ന് ഓൺലൈനായി നടത്തിയ കോൺഫറൻസിൽ മൂന്ന് വർഷം മുൻപ് കാനഡയിലെ ഏഴ് പ്രവിശ്യയിൽ നിന്നുളള അൻപതിൽ പരം സഭകളുടെ സമ്മേളനം നടന്നു. ഇത്തരത്തിൽ ഇതുവരെ എട്ട് കോൺഫറൻസുകൾ ഓൺലൈനായി സംഘടിപ്പിച്ചു.

ഓൺലൈൻകോൺഫറൻസിലെ തീരുമാന പ്രകാരമാണ് എല്ലാവർക്കും പങ്കെടുക്കാൻ ഇത്തരത്തിലുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത്. വിവിധ പെന്തക്കോസ്തു സഭകളിൽ നിന്നുള്ള  കമ്മിറ്റികൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. പുതിയതായി പെന്തക്കോസ്തു സമൂഹങ്ങളുടെ കൂട്ടായ്മ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഇന്തോ -കനേഡിയൻസിനു (Pentecostal fellowship of Indo -Canadians) സംഘടന രൂപീകരിക്കാനും തീരുമാനിച്ചതായി  പാസ്റ്റർമാരായ ഫിന്നി സാമുവേൽ, വിൽ‌സൺ കടവിൽ, ജോൺ തോമസ് എന്നിവർ അറിയിച്ചു.

English Summary: Conference of Malayalee Pentecostal Churches in Canada next year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com