ADVERTISEMENT

മിസോറി ∙  കുറ്റവാളിയെ ജയിലിൽ നിന്നു മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു ജയിലർമാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൈക്കൽ ടിസിയസിന്റെ (42) വധശിക്ഷ ചൊവ്വാഴ്ച്ച ബോൺ ടെറെയിലെ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി. വധശിക്ഷ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ടിസിയസിന്റെ അപ്പീൽ യുഎസ് സുപ്രീം കോടതി നിരസിച്ചിരുന്നു. മാരകമായ വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. വൈകിട്ട്  6.10 നു മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.

ഒരു മികച്ച മനുഷ്യനാകാൻ താൻ ആത്മാർഥമായി ശ്രമിച്ചതായി പ്രസ്താവനയിൽ ടിസിയസ് പറഞ്ഞു, കുറ്റകൃത്യങ്ങളിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു. 'ക്ഷമിക്കണം, ഞാൻ ശരിക്കും ഖേദിക്കുന്നു' ടിസിയസ് പറഞ്ഞു.

Also Read: കരീം ബെൻസേമയും ക്രിസ്റ്റ്യാനോയും നേർക്കുനേർ; ഇനി കളി മാറും

റാൻഡോൾഫ് കൗണ്ടിയിലെ രണ്ട് ജയിലർമാരെ ക്രൂരമായി കൊലപ്പെടുത്തിയതിന് മിസൗറിയുടെ നീതിന്യായ സംവിധാനം ടിസിയസിന്  ന്യായമായ ശിക്ഷ നൽകിയതായി ഗവർണർ മൈക്ക് പാർസൺ പറഞ്ഞു. കൗണ്ടി ജയിൽ ജോലി ചെയ്യുന്നവരുടെ കഠിനാധ്വാനവും നിസ്വാർഥതയും തനിക്ക് നേരിട്ട് അറിയാം. മറ്റൊരു കുറ്റവാളിയെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കാനുള്ള ശ്രമത്തിനിടെയാണ്  രണ്ട് ജയിലർമാർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: നോർക്ക വഴി സീനിയർ കെയർമാർ യുകെയിലേക്ക്; ഏജൻസി ഫീസില്ല, ആദ്യ സംഘം 19 ന് എത്തും

michael-tisius-2

കൊല നടത്തുമ്പോൾ ടിസിയസിന്റെ പ്രായം 19 വയസ്സായതിനാൽ അദ്ദേഹത്തെ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയുടെ പ്രായം 18 വയസ്സിന് താഴെയാണെങ്കിൽ വധശിക്ഷ നൽകരുതന്നാണ് 2005 ലെ സുപ്രീം കോടതി വിധി. ടിസിയസിന്റെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറയ്ക്കണമെന്നും അഭിഭാഷകർ വാദിച്ചിരുന്നു. 

English Summary: Missouri man executed for killing two jailers in failed escape plot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com