ADVERTISEMENT

ഫിലഡൽഫിയ ∙ നഴ്സുമാരുടെ അഭിപ്രായങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതിനാൽ ചുമതലയേറുന്നു എന്ന് പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷന്റെ (പിയാനോ), പതിനേഴാം നഴ്സസ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്ത്, നൈനാ (നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക) പ്രസിഡന്റ് സുജാ തോമസ് പറഞ്ഞു. ഡോണാ യാണെൽ (വെറ്ററൻസ് അഫയേഴ്സ് കോട്സ്വിൽ ഹെൽത്ത് കെയർ ആക്ടിങ് അസോസിയേറ്റ് ഡയറക്ടർ) മുഖ്യ സന്ദേശം നൽകി. പിയാനോ പ്രസിഡന്റ് സാറാ ഐപ്പ് അധ്യക്ഷയായിരുന്നു. പിയാനോ സെക്രട്ടറി  ബിന്ദു ഡാനിയേൽ സ്വാഗതവും ട്രഷറാർ മേരി മാനുവൽ നന്ദിയും പറഞ്ഞു.

piano-2

ഫിലഡല്‍ഫിയ ക്രിസ്റ്റോസ് മാർത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പിയാനോ നഴ്സസ് ഡേ ആഘോഷങ്ങളിൽ പിയാനോ മുൻ പ്രസിഡന്റുമാരായ ലൈലാ മാത്യൂവും, സൂസൻ സാബൂവും സംസാരിച്ചു. ഷിൻസി മാത്യൂ ഇന്ത്യൻ ദേശീയ ഗാനവും, റൂത് ആൻ ഷിജി അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചു. പെൻസിൽവേനിയ നഴ്സിങ് ബോര്‍ഡംഗവും പിയാനോ സ്ഥാപക പ്രസിന്റുമായ ബ്രിജിറ്റ് വിൻസന്റ്  നഴ്സസ് ഡേ പ്രതി‍ജ്ഞ ചൊല്ലിക്കൊടുത്തു.     

piano-3

പിയാനോയുടെ പ്രവർത്തക ഭാഗമായി രൂപം കൊണ്ട അഡ്വാൻസ്ഡ് പ്രാക്ടീസ് റജിസ്ട്രേഡ് നഴ്സ് (എപിആർഎൻ) വിങ്ങിന്റെ പ്രവർത്തനോദ്ഘാടനം നൈനാ പ്രസിഡന്റ് സുജാ തോമസ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പിയാനോ എപിആർഎൻ വിങ് ചെയർ ഡോ.ബിനു ഷാജിമോൻ ഡോ. ലിസാ തോമസ്, ഡോ. ടീനാ ചെമ്പ്ളായിൽ എന്നിവർ നേതൃത്വം നൽകി. ആര്‍എന്‍ എൻ ഫോഴ്സ് ഡയറക്ടർ  വിജയ കുമാര്‍, ഫിലഡൽഫിയയിലെ അഡൽറ്റ് ഡേ കെയർ ഡയറക്ടർ റവ. തമ്പി മർക്കോസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. അഡൽറ്റ് ഡേ കെയർ ഡയറക്ടർ റവ. ചാണ്ടി ഒപ്പമുണ്ടായിരുന്നു.

ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ വിജയികളായ സൂസൻ അബ്രാഹമിനും, സിമി തോമസിനും  ട്രോഫികളും പ്രശംസാ പത്രങ്ങളും സമ്മാനിച്ചു. പ്രമുഖ അറ്റോര്‍ണി ജോസ് കുന്നേല്‍, അമേരിക്കയിലെ നഴ്‌സിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍എന്‍ എൻഫോഴ്സ് ഡയറക്ടർ  വിജയ കുമാര്‍ എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തത്. പ്രശസ്ത നർത്തകി നിമ്മി ദാസിന്റെ ഭരതം ഡാൻസ് അക്കാദമിയിലെ കലാകാരികൾ നൃത്തം അവതരിപ്പിച്ചു. ജാസ്മിൻ മാത്യൂവും, നോറായും, റിയോണയും ഗാനങ്ങൾ ആലപിച്ചു. ജോൺ നിഖിൽ വയലിൻ വായിച്ചു. റാഫിൾ ഡ്രോയിൽ സിമി തോമസ്, ലൈലാ മാത്യൂ, ജോർജ് ദേവസ്യാ എന്നിവർ വിജയകളായി. സൂസൻ സാബുവും  ലൈലാ മാത്യുവും മുൻ നൈനാ സെക്രട്ടറി മേരീ ഏബ്രാഹവും എംസി മാരായി.

piano-4

നൈനാ പ്രസിഡന്റ് സുജാ തോമസ്, വെറ്ററൻസ് അഫയേഴ്സ് കോട്സ്വിൽ ഹെൽത്ത് കെയർ ആക്ടിങ് അസോസിയേറ്റ് ഡയറക്ടർ ഡോണാ യാണെൽ,  നിമ്മി ദാസ്, നാടകകൃത്ത് ബിജു മത്തായി, ആര്‍എന്‍ എൻഫോഴ്സ് ഡയറക്ടർ  വിജയ കുമാര്‍ എന്നിവർക്ക് പിയാനോയുടെ പ്രശസ്തിഫലകങ്ങൾ യഥാക്രമം പിയാനോ പ്രസിഡന്റ് സാറാ ഐപ്, മുൻ പിയാനോ പ്രസിഡന്റ് ജോർജ് നടവയൽ, പിയാനോ പ്രസിഡന്റ് എമിററ്റ്സ് ബ്രിജിറ്റ് വിൻസന്റ്, പിയാനോ സെക്രട്ടറി സെൽവാ സാമുവേൽ, പിയാനോ ജോയിന്റ് ട്രഷറാർ സ്വീറ്റി സൈമൺ എന്നിവർ സമ്മാനിച്ചു. 

ഓർമാ ഇന്റർനാഷനൽ ചെയർമാൻ ജോസ് ആറ്റുപുറം, മുതിർന്ന മാധ്യമപ്രവർത്തകനായ വിൻസന്റ് ഇമ്മാനുവേൽ, മലയാളം വാർത്താ പത്രാധിപർ ഏബ്രഹാം മാത്യൂ,  പിയാനോ മുൻ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, സെക്രട്ടറി ഷേളി ചാവറ, ട്രഷറാർ ലീലാമ്മ സാമുവേൽ, ജൊയിന്റ് സെക്രട്ടറി റ്റിജു തോമസ്, ആലീസ് ആറ്റുപുറം എന്നിവരുൾപ്പെടെയുള്ളവർ ആഘോഷങ്ങളിൽ പങ്കാളികളായി. 

അറ്റോര്‍ണി ജോസ് കുന്നേല്‍, അമേരിക്കയിലെ നഴ്‌സിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍എന്‍ എൻഫോഴ്സ് ഡയറക്ടർ  വിജയ കുമാര്‍ എന്നിവരാണ് പിയാനോയുടെ നഴ്‌സസ് ഡേ ആഘോഷം സ്‌പോണ്‍സര്‍ ചെയ്തത്. 

English Summary: Piano conducted nurses day celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com