ADVERTISEMENT

ഷിക്കാഗോ ∙ മേയർ ബ്രാൻഡൻ ജോൺസൺ വ്യാഴാഴ്ച ഷിക്കാഗോ പബ്ലിക് സ്കൂൾ ജീവനക്കാർക്ക് 12 ആഴ്ചത്തെ ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധി നൽകി. നേരത്തെ നഗരത്തിലെ മറ്റു ജീവനക്കാർക്ക് 12 ആഴ്ചത്തെ രക്ഷാകർതൃ അവധി ലഭിച്ചിരുന്നു. 

'ഈ നയം അർഥവത്താണ്'. ഷിക്കാഗോ ടീച്ചേഴ്സ് യൂണിയൻ പ്രസിഡന്റ് സ്റ്റേസി ഡേവിസ് പറഞ്ഞു. 12 ആഴ്ചത്തെ വേതനത്തോടെയുള്ള അവധി ലഭിക്കുന്നതിന്, ഷിക്കാഗോ പബ്ലിക് സ്കൂൾ  ജീവനക്കാർ അവധി ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പെങ്കിലും സ്കൂൾ സംവിധാനത്തിൽ ജോലി ചെയ്യുണം. 12 മാസങ്ങളിൽ കുറഞ്ഞത് 1,250 മണിക്കൂറെങ്കിലും ജോലി ചെയ്യുകയും വേണം. ഫെഡറൽ ഫാമിലി മെഡിക്കൽ ലീവ് ആക്ടിന് സമാനമായ യോഗ്യത ആവശ്യമാണ്.

brandon-johnson

 'ഇത് മൂല്യവത്തായ നിക്ഷേപമാണെന്ന് ഞാൻ നിങ്ങളോട് പറയും, കാരണം കുട്ടികളുണ്ടാകുമ്പോൾ നമുക്ക് അധ്യാപകരെ നഷ്ടപ്പെടുന്നു. അത് ഞങ്ങൾക്ക് മറ്റ് വെല്ലുവിളികൾ സൃഷ്ടിക്കുന്നു' മാർട്ടിനെസ് പറഞ്ഞു.

English Summary: 12 weeks of paid leave for Chicago Public Schools employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com