ഡാലസ് ഫോർട്ട് വർത്ത് മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി
Mail This Article
ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത് മേഖലയിൽ ഞായറാഴ്ച വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഡാലസ് കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ ഇടിമിന്നലുണ്ടായി, പല വിമാന സർവീസുകളും ഇതുമൂലം വൈകി. ഫോർട്ട് വർത്തിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച് അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി കൊടുങ്കാറ്റിന് സാധ്യതയുണ്ട്.
ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലും ഉണ്ടായി. ഞായറാഴ്ചത്തെ കൊടുങ്കാറ്റിനൊപ്പം 60 മൈൽ വരെ വേഗതയുള്ള കാറ്റും ആലിപ്പഴവർഷവും ഉണ്ടായി. തെക്കൻ ഡെന്റൺ കൗണ്ടിയുടെ ഭാഗങ്ങൾ, പ്ലാനോ, കരോൾട്ടൺ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡാലസ് ഏരിയയിലെ 22,000ത്തിലധികം പേർക്ക് രാത്രി 9 മണി വരെ വൈദ്യുതി ഇല്ലായിരുന്നു. ഫോർട്ട് വർത്തിന് സമീപമുള്ള 8,000 ഓളം ഉപയോക്താക്കൾക്കും വൈദ്യുതി തടസ്സപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരത്തെ കൊടുങ്കാറ്റ് ഡാലസ് ലവ് ഫീൽഡിലും ഡിഎഫ്ഡബ്ല്യു ഇന്റർനാഷനൽ എയർപോർട്ടിലും വിമാന സർവീസുകൾക്ക് കാലതാമസം ഉണ്ടാക്കി.
English Summary: Thousands lost-power in Dallas-Fort Worth area following Sunday's storms