ADVERTISEMENT

 ഗാർലാൻഡ് (ഡാലസ്)∙ ഡാലസ് കേരള അസോസിയേഷൻ ഫാദേഴ്സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഗാർലൻഡിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ജൂൺ 17 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 3 മണി മുതൽ 7 വരെ ചേരുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അധ്യക്ഷത വഹിക്കും.

 

ആഘോഷങ്ങളോടനുബന്ധിച്ചു പിതാക്കന്മാരോടുള്ള ആദരസൂചകമായി കരോക്കെ മ്യൂസിക്കൽ ട്രീറ്റ് എന്ന പ്രത്യേക പരിപാടികൂടി ക്രമീകരിച്ചിട്ടുണ്ടെന്നു ആർട്ട് ഡയറക്ടർ മൻജിത് കൈനിക്കര അറിയിച്ചു . പ്രവേശനം സൗജന്യമാണ് . എല്ലാവരെയും ഈ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com