ADVERTISEMENT

ഹൂസ്റ്റൺ ∙ സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മേയർ കെൻ മാത്യുവിന് മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ (മാഗ്)  നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ സ്വീകരണം നൽകി. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ  രംഗത്തെ പ്രമുഖർ പങ്കെടുത്തു ആശംസകളറിയിച്ചു. മാഗ് അധ്യക്ഷൻ ജോജി ജോസഫ് അധ്യക്ഷത വഹിച്ചു. മാഗ് ബോർഡ് ഓഫ് ഡയറക്ടർസ്, ട്രസ്‌റ്റീ ബോർഡംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ജോജി ജോസഫ് മേയറെ പൊന്നാടയണിയിച്ചു ആദരിച്ചു.

Read also: 12 കിലോ ഹാഷിഷുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍...


മാഗിന്റെ ആസ്ഥാന കേന്ദ്രമായ 'കേരളാ ഹൗസിൽഈ മാസം 15 നാണ് പരിപാടി സംഘടിപ്പിച്ചത്. ശശിധരൻ നായർ (ഫോമാ മുൻ അധ്യക്ഷൻ) ജി.കെ.പിള്ള (ഫൊക്കാന മുൻ അധ്യക്ഷൻ) എസ.കെ.ചെറിയാൻ (ഡബ്ലിയുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് - അമേരിക്ക ഇൻ ചാർജ്) ജെയിംസ് കൂടൽ (ഒഐസിസിയുഎസ്എ ചെയർമാൻ) പൊന്നു പിള്ള (ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മുൻ പ്രസിഡന്‍റ്) ഡോ.ജോർജ്‌ കാക്കനാട്ട് (സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്‍റ്)    ജോർജ്‌ തെക്കേമല (ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ്), റജി കോട്ടയം (ഐസിഇസിഇച്ച്‌) ജേക്കബ് കുടശ്ശനാട്‌ (ഐഎപിസി ഹൂസ്റ്റൺ പ്രസിഡന്‍റ് ) സജി പുളിമൂട്ടിൽ (ഡബ്ലിയൂഎംസി അമേരിക്ക റീജിയൻ ട്രഷറർ) ബാബു കൂടത്തിനാലിൽ (പാസഡീന അസ്സോസിയേഷൻ മുൻ പ്രസിഡന്‍റ്) മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ്, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, ഡോ.മാത്യു വൈരമൺ (സ്റ്റാഫ്‌ഫോർഡ് മലയാളി അസ്സോസിയേഷൻ) ഡാനിയേൽ ചാക്കോ (വോളന്റീയർ ടീമംഗം) തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

 

കെൻ മാത്യു സ്വീകരണത്തിന് നന്ദി പറഞ്ഞു. പ്രൈമറി, റൺ ഓഫ് മത്സരങ്ങളിൽ മലയാളി സമൂഹത്തിൽ നിന്ന് കിട്ടിയ സഹകരണം മേയർ പദവിയിലെത്താൻ സഹായിച്ചു. സമ്മേളനങ്ങൾ, ഹൗസ് ടു ഹൗസ് പ്രചരണങ്ങൾ, ഫോൺ വഴി വോട്ടർമാരെ ബന്ധപ്പെട്ടവർ, വോട്ടുകൾ നൽകി സഹായിച്ചവർ എല്ലാവർക്കും കെൻ മാത്യു നന്ദി അറിയിച്ചു. അനിൽ ആറന്മുള സമ്മേളനത്തിന്റെ എംസിയായി പ്രവർത്തിച്ചു,

 

 

English Summary: Mayor Ken Mathew welcomed by the mag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com