ADVERTISEMENT

ഹൂസ്റ്റണ്‍∙ അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ പ്രസിഡന്റ് ജോ ബൈഡനെതിരെ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനാണ് വിജയസാധ്യതയെന്ന് സർവേ ഫലം. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അനിഷേധ്യനായി ട്രംപ് മുന്നേറുമ്പോഴാണ് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടര്‍മാരുടെ പിന്തുണയുമായി ഡിസാന്റിസിന് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്.  

Read also: റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് പതിമൂന്ന് പേർ...

ഡെയ്​ലി മെയിൽ നടത്തിയ സർവേയിൽ ജോ ബൈഡന്‍, റോണിനെ അപേക്ഷിച്ച് ഒരു ശതമാനം പേരുടെ പിന്തുണ കുറവാണ്. റോണിന് 44 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ ബൈഡന് 43 ശതമാനമാണ് ലഭിച്ചത്. സമാനമായ ഫലമാണ് സമീപകാല സർവേകളിൽ പ്രകടമാകുന്നത്. 

‘‘ബൈഡനെയും ട്രംപിനെയും താല്‍പ്പര്യമില്ലാത്ത നിരവധി വോട്ടര്‍മാര്‍ ഉണ്ടെന്ന് കരുതുന്നു. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത വോട്ടര്‍മാരിലേക്ക് എത്തുന്നതിനാണ് ശ്രമം’’– റോണ്‍ മുൻപ് 'ദി ബ്രയാന്‍ കില്‍മീഡ് ഷോ'യില്‍ പറഞ്ഞിരുന്നു. 

അതേസമയം, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്ത് എത്തിയതിന് പിന്നാലെ റോണിന്റെ അംഗീകാര റേറ്റിംഗ് ഗണ്യമായി കുറഞ്ഞതായി അടുത്തിടെ കണ്ടെത്തി. ഓണ്‍ലൈന്‍ പോളിംഗ് കമ്പനിയായ സിവിക്‌സിന്റെ ഡൈനാമിക് അപ്രൂവല്‍ റേറ്റിംഗ് ഗ്രാഫ് റോണിന് നിലവില്‍ നെഗറ്റീവ് 19 പോയിന്റുകളുടെ നെറ്റ് അപ്രൂവല്‍ റേറ്റിംഗ് ഉണ്ടെന്ന് വെളിപ്പെടുത്തി. പ്രതികരിച്ചവരില്‍ 55 ശതമാനം പേര്‍ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. 36 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. 

 

English Summary: If the fight is against Biden, support for Ron than Trump; This is the new trend in US elections

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com