‘എച്ച്-1 ബി വിസ പുതുക്കുന്നതിനായി ഇന്ത്യക്കാരായ ആളുകൾക്ക് യുഎസിൽ നിന്ന് പോകേണ്ടിവരില്ല’
Mail This Article
വാഷിങ്‌ടൻ∙ എച്ച്-1 ബി വിസ പുതുക്കുന്നതിനായി ഇന്ത്യക്കാരായ ആളുകൾക്ക് യുഎസിൽ നിന്ന് പോകേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ അറിയിച്ചു. അമേരിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
Read also: പോരാട്ടം ബൈഡനെതിരേ എങ്കില്‍ ട്രംപിനെക്കാള്‍ പിന്തുണ റോണിന്; യുഎസ് തിര...
ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തണം. അത് ഇതു വരെ യാഥാർത്ഥ്യമായിട്ടില്ല. ഇത്തരം ബന്ധങ്ങൾ ലോകത്തെ മികച്ചതാക്കുന്നതിന് സഹായിക്കും.
ആഗോള പ്രശ്‌നങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിക്കുന്നു. ഇത്തരം സഹകരണങ്ങളിലൂടെ "മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ വേൾഡ്" എന്ന ശ്രമത്തിന് കരുത്ത് ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യ കൈമാറ്റം,വ്യാവസായിക വിതരണ ശൃംഖല ശക്തിപ്പെടുത്തൽ എന്നിവ സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി .
English Summary: Indian people not required to leave US for H-1B visa renewal