ADVERTISEMENT

കോട്ടയം ∙  ഉമ്മൻ ചാണ്ടിയും കെ. എം. മാണിയും  അമേരിക്കയിലെ രാഷ്ട്രിയ പ്രവർത്തത്തിൽ വഴികാട്ടികളായെന്ന് മേയർ റോബിൻ എസ്. ഇലക്കാട്ട്. ഉമ്മൻ ചാണ്ടിയുടെയും കെ. എം. മാണിയുടെയും ജനകീയത എക്കാലത്തും ആകർഷകമായിരുന്നുവെന്ന് അമേരിക്കയിൽ ടെക്സസിലെ മിസോറി സിറ്റി മേയറായ റോബിൻ പറഞ്ഞു.

oommen-chandy-and-mani-are-role-models2

മനോരമ ഓൺലൈൻ സന്ദർശിച്ച അദ്ദേഹം അമേരിക്കയിലെ വ്യത്യസ്തമായ രാഷ്ട്രിയ അന്തരീക്ഷത്തിൽ എങ്ങനെ ഈ കേരള നേതാക്കൾ മാതൃകയായെന്ന അനുഭവം പങ്കുവച്ചു.

oommen-chandy-and-mani-are-role-models-in-america1

ഈ രണ്ടു നേതാക്കളും അവരുടെ പ്രവർത്തനങ്ങളും എന്നും ഹരമായിരുന്നു.  ദേശകാലതിവർത്തിയായ ഇവരുടെ രീതികൾ മാധ്യമങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും മനസ്സിലാക്കി. അമേരിക്കയിൽ രാഷ്ട്രിയ പ്രവർത്തനത്തിലേക്കിറങ്ങുമ്പോൾ ഇവരിൽ നിന്നു കണ്ടു പഠിച്ച ജനകീയത പ്രാവർത്തികമാക്കുകയും ചെയ്തു.  ജനകീയത ഏതു സാഹചര്യങ്ങളിലും ഏതു ജനതയിലും തരംഗങ്ങളുണ്ടാക്കും.

oommen-chandy-and-mani-are-role-models

മേയർ എന്ന നിലയിൽ യാത്രകൾക്കിടയിൽ ജനങ്ങളുമായി അടുത്തിടപഴകി. വാഹനം നിർത്തി അവരോടൊപ്പം സംസാരിച്ചു, ചിത്രങ്ങളെടുത്തു, ചായ കുടിച്ചു... ചിലപ്പോഴൊക്കെ ആകസ്മികമായി പള്ളികളിലും മറ്റും കയറിച്ചെന്നു. അവരോടൊപ്പം സമയം ചെലവിട്ടു. ഇതൊക്കെ അമേരിക്കയിൽ അത്ര സുപരിചമായിരുന്നില്ല. മേയർമാർ പൊതുവെ അത്ര ജനകീയരാകാൻ ആഗ്രഹിച്ചിരുന്നുമില്ല. 

oommen-chandy-and-mani-are-role-models-in-america2

ഈ മാതൃക വിജയമായെന്ന് മലയാളികൾ അടക്കമുള്ള ഏഷ്യക്കാർ എഴു ശതമാനത്തിൽത്താഴെയുള്ള മസൂറി സിറ്റിയിൽ തുടർച്ചയായി രണ്ടു തവണ മേയർ സ്ഥാനത്തെത്തിയ റോബിൻ പറഞ്ഞു.

oommen-chandy-and-mani-are-role-models1

മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു സ്നേഹോപഹാരം നൽകി റോബിനെ ആദരിച്ചു. മനോരമ ഓൺലൈൻ ചീഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മറിയം മാമ്മൻ മാത്യു, കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, സീനിയർ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം. തേവര, കണ്ടന്റ് എഡിറ്റർ ആർ. കൃഷ്ണരാജ്, ഓൺമനോരമ ഹെഡ് ബിജു. ഏലിയാസ്, ഡപ്യൂട്ടി ജനറൽ മാനേജർ അരുൺ റഹിം, മാനേജർ ടിജോ ആന്റണി, അസോഷ്യേറ്റ് പ്രൊഡ്യൂസർ അമിൻ സീതി എന്നിവർ പങ്കെടുത്തു.

robin
oommen-chandy-and-mani-are-role-models3

English Summary: Mayor Robin Ilakat said Oommen Chandy and Mani are role models in America too.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com