ADVERTISEMENT

ഓക്‌ലഹോമ∙ ഒക്‌ലഹോമയിൽ അമ്മയും  മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയുകയായിരുന്നു. 39 കാരിയായ ബ്രാൻഡി മക്‌കാസ്‌ലിലാണ് വെർഡിഗ്രിസിലെ വീട്ടിനുള്ളിൽ വച്ച് മൂന്ന്  മക്കളെയും വെടിവച്ച് വന്ന കൊന്ന ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയത്. 11 , ആറ് വയസ്സ് പ്രായമുള്ള കുട്ടികളും 11 മാസം പ്രായമുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. 

 

വീട്ടിൽ നിന്നും പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ടതിനെ തുടർന്നാണ് തുൾസ മെട്രോപൊളിറ്റൻ ഏരിയയിലെ വെർഡിഗ്രിസിലെ വീട്ടിൽ  പൊലീസ് സംഘം എത്തിച്ചേർന്നത്. കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ പിതാവായ ബില്ലി ജേക്കബ്സണുമായുള്ള ബന്ധം തകർന്നതിൽ  ബ്രാൻഡി മക്‌കാസ്‌ലിൻ അസ്വസ്ഥയായിരുന്നു. 

 

Read also: വായ്പയെടുത്ത് ജർമനിയിൽ പഠനം; എല്ലാം നഷ്ടമായപ്പോൾ ദുബായ്; 'അമേരിക്കൻ ഭാവി' സ്വപ്നം കാണുന്നവർ അറിയണം ഈ യുവാവിന്റെ അനുഭവം

വെർഡിഗ്രിസിലെ വീട്ടിൽ തോക്കുമായി നിൽക്കുന്ന ബ്രാണ്ടി മക്‌കാസ്‌ലിനെ പൊലീസ് സംഘം  കണ്ടെത്തി. ഇവർ പൊലീസിനെ വീട്ടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ദീർഘനേരം ഇവരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. തുടർന്ന് വീട്ടിൽ നിന്നും ശബ്ദം കേൾക്കാത്തതിനെ പൊലീസ് ബലം പ്രയോഗിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മരിച്ച് കിടക്കുന്ന ബ്രാൻഡിയെയാണ് വീട്ടിനുള്ളിൽ പൊലീസിന് കണ്ടെത്താൻ സാധിച്ചത്. 

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

 

English Summary: 4 dead in Oklahoma triple murder-suicide, including 10-month-old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com