അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണസാരഥികൾ
Mail This Article
ആകമാന സുറിയാനി സഭയുടെ കീഴിലുള്ള നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥ്യം. കഴിഞ്ഞ മാസം 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഫിലഡൽഫിയ, ലാൻകാസ്റ്റർ റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചു നടത്തിയ 34–ാം മത് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് നടത്തപ്പെട്ട പള്ളി പ്രതിനിധി യോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണസമിതിയെ തെരെഞ്ഞെടുത്തു.
കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളിൽ നിന്നുമായി ഇരുന്നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഭദ്രാസനാധിപൻ യൽദൊ മാർ തീത്തോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. സജി മർക്കോസ് കോതകരിയിൽ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കമാണ്ടർ ബാബു വടക്കേടത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭദ്രാസനാസ്ഥാനത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ചും ഭദ്രാസനത്തിന്റെ സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികളെകുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
പുതിയ ഭരണസമിതി അംഗങ്ങളായി:–
Archdiocesan Secretary Rev. Fr. Jerry Jacob, MD (New York)
Joint Secretary – Rev. Fr. Manu Mathew (Toronto, Canada)
Archdiocesan Treasurer- Mr. Joji Kavanal (New York)
Joint Treasurer -Mr. Mathews Mancha (Philadelphia)
Council Members-
Rev. Fr. Joseph Varghese (S. Florida)
Rev. Fr. Kuriakose P. C. (Sacramento)
Rev. Fr. Paul Thotakat (Dallas)
Mr. Cherian Jacob (Phoenix, Arizona)
Mr. Jenu Madathil (Toronto, Canada)
Mr. Jins Mathew (Newyork)
Mr. Lyju George (Calgary, CN)
Mr. Shomy Mathew (Atlanta, Georgia)
Commander, Varghese Chamathil (Dallas, Texas)
Mr. Varghese Palamalayil (Chicago, Illinois)
Mr. Valsalan Varghese (Dallas, Texas)
Sunday School
Vice President- Rev. Fr. Belson Kuriakose (Newyork)
Director _Mrs. Meena Joy(Toronto, Canada)
MGSOSA (Youth)
Vice President – Rev. Fr. Anish Skaria (Chicago,Illinois)
Secretary – Albin Palamalayil (Chicago, Illinois)
MGSOYA- (Young Adults & Senior Youth)
Vice President -Rev. Fr. Martin Babu (Dallas, Texas)
Members -Mr. Nevin Varghese (New Jersey)
Mrs. Shelby Basil (New Jersey)
St. Mary’s Women’s League
Vice President – Rev. Fr. Paul Parambath (Philadelphia)
Secretary – Mrs. Shana Joshua (Philadelphia)
St. Paul’s Men’s Fellowship
Vice President _ Rev. Fr. Thomas Poothicote(Seattle, Washington)
Secretary -Mr. James George (New Jersey)
Association for Protection of Antiochean True Faith
Vice President – Rev. Fr. James Abraham (North Carolina)
Secretary – Mr. Joy ittan (New York)
Clergy Council
Secretary – Rev. Fr. Thomas Kora (San Francisco, California)
Pastoral Care Services
Director – Rev. Dr. Renjan Mathew (Dallas, Texas)
Spiritual Advisor – Very Rev. Abraham O. Kadavil Corepiscopos (Baltimore, Maryland)
Public Relation Officer (PRO)- Mr. George Karuthedath (Dallas, Texas)
Malankara Deepam Chief Editor – Mrs. Belma Zachariah (Dallas, Texas) എന്നിവരെ യോഗം തിരെഞ്ഞടുത്തു
കഴിഞ്ഞ രണ്ട് വർഷക്കാലം, ഭദ്രാസനത്തിന്റെ സർവ്വോന്മുഖമായ വികസനത്തിനായി പരിശ്രമിച്ച മുൻ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും പ്രത്യേകിച്ച് യുവജനങ്ങളുടേയും, മുതിർന്നവരുടേയും സജീവ പങ്കാളിത്വത്തിൽ നടന്ന ഈ കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി, ആശ്രാന്ത പരിശ്രമം നടത്തിയ ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഇടവക മെത്രാപോലീത്താ അറിയിച്ചു.