ADVERTISEMENT

ന്യൂയോർക്ക്∙   വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം  സെപ്റ്റംബർ ഒൻപതിന് 11 മണിമുതല്‍ ആറ് മണിവരെ  ഗ്രീൻബർഗ് ഹൈസ്‌കൂൾ  ഓഡിറ്റോറിയത്തിൽ  വെച്ച്  (475 West Hartsdale Ave , Hartsdale , NY  ) നടക്കും. പ്രവേശന പാസ് ആവശ്യമില്ലെന്ന് സംഘാടകർ അറിയിച്ചു.

 

 

മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ്  വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം.  എല്ലാവർഷവുംകലാപരിപാടികളാലും വിഭവ  സമർത്ഥമായ സദ്യകൊണ്ടും  അമേരിക്കയിലെ തന്നെ ഏറ്റവും വലിയ  ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ   അസോസിയേഷന്റെ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്. ന്യൂയോർക്കിലെ  പ്രസിദ്ധമായ  റെസ്റ്റോറന്റുകളെയാണ്  ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. 

Read also: കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വീട്ടുജോലിക്ക് സൗദിയിലെത്തി; 'ഹുറൂബാ'ക്കിയ ദുരിതജീവിതത്തോട് 'സലാം പറഞ്ഞ് ' തിരിച്ച് നാട്ടിലേക്ക്

അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളം ഈ വർഷത്തെ ഓണഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്. അതുപോലെതന്നെ മെഗാ  തിരുവാതിരയും ഉണ്ടാകും. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങിയ പരിപാടികളോടെ ഈവർഷത്തെ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയിട്ടൂള്ളത്.  

 

.ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂയോർക്ക്  നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്,  സെക്രട്ടറി  ഷോളി കുമ്പളവേലിൽ  , ട്രഷറര്‍ അലക്സാണ്ടർ വർഗീസ്  , വൈസ് പ്രസിഡന്റ് ആന്റോ വർക്കി,ജോയിന്റ് സെക്രട്ടറി  കെ .ജി . ജനാർദ്ധനൻ  , ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു ,  കോർഡിനേറ്റർ  ജോയി ഇട്ടൻ, കൾച്ചറൽ കോർഡിനേറ്റർ നിരീഷ് ഉമ്മൻ   എന്നിവര്‍ അറിയിച്ചു. 

 

 

English Summary: West Chester Malayali Association's Onam celeberation on September 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com