കൊലപാതകത്തിന് ശേഷം ശരീര അവശിഷ്ടങ്ങൾ ഛേദിച്ച് കത്തിച്ചു; സിസിലി അഗ്വിലാറിന് 30 വർഷം തടവ്
Mail This Article
ടെക്‌സസ് ∙ വനേസ ഗില്ലെൻ (സ്പെഷ്യലിസ്റ്റ് ഗില്ലൻ) എന്ന സൈനികയുടെ കൊലപാതകം മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിന് ടെക്‌സസ് വനിതയ്ക്ക് 30 വർഷം തടവ് ശിക്ഷ. സിസിലി അഗ്വിലാർ എന്ന വനിതയാണ് കേസിൽ ശിക്ഷക്കപ്പെട്ടത്. സിസിലി കേസിൽ കുറ്റം സമ്മതിച്ചിരുന്നു.
താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി സുഹൃത്തുക്കളോട് പറഞ്ഞതിന് ശേഷം 2020 ഏപ്രിൽ 22-ന് യുഎസിലെ മൂന്നാമത്തെ വലിയ സൈനിക താവളമായ ഫോർട്ട് ഹുഡിൽ നിന്നും വനേസ ഗില്ലെനെ (20) കാണാതായി. മാസങ്ങൾക്ക് ശേഷം, ജൂൺ 30 ന് വനേസയുടെ ശരീര അവശിഷ്ടങ്ങൾ ഛേദിക്കപ്പെട്ട് കത്തിച്ച നിലയിൽ കണ്ടെത്തി.
കൊല്ലപ്പെടുന്നതിന് മുമ്പ് വനേസ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് കുടുംബം ആരോപിച്ചു. ഇത്തരത്തിൽ ഔദ്യോഗിക പരാതിയൊന്നും കിട്ടിയില്ലെന്ന് സൈന്യം അറിയിച്ചു. തുടർന്ന് വലിയ പ്രതിഷേധങ്ങളുണ്ടായി. ലൈംഗിക പീഡനത്തിന്റെയും ആക്രമണത്തിന്റെയും റിപ്പോർട്ടുകൾ സൈന്യം എങ്ങനെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ആക്ടിവിസ്റ്റുകൾ രംഗത്ത് വന്നു.
Read also: ഇന്ത്യയിലേക്ക് യുപിഐ ഇടപാട് നടത്തുമ്പോൾ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൈന്യം ഒരു ഡസനിലധികം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സൈന്യത്തിലെ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് 2022 ജനുവരി ഒന്ന് സ്പെഷ്യലിസ്റ്റ് ഗില്ലെൻ എന്ന പേരിലുള്ള ഒരു ഫെഡറൽ നിയമം പ്രാബല്യത്തിൽ വന്നു.
സ്പെഷ്യലിസ്റ്റ് ഗില്ലന്റെ ഫോൺ പരിശോധിച്ച അന്വേഷകർ അവസാനമായി സന്ദേശം അയച്ചത് മറ്റൊരു സൈനികനായ സ്പെഷ്യലിസ്റ്റ് ആരോൺ റോബിൻസൺ ആണെന്ന് കണ്ടെത്തി. സ്പെഷ്യലിസ്റ്റ് റോബിൻസണാണ് അവളെ കൊലപ്പെടുത്തിയതെന്നും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മൃതദേഹം ഒരു വലിയ പെട്ടിയിൽ ഒളിപ്പിച്ചെന്നും പ്രോസിക്യൂട്ടർമാർ കോടതി രേഖകളിൽ പറഞ്ഞു.
സ്പെഷ്യലിസ്റ്റ് റോബിൻസനെ ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വിചാരണയ്ക്ക് മുൻപ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. സ്പെഷ്യലിസ്റ്റ് റോബിൻസന്റെ കാമുകിയാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ട സിസിലി അഗ്വിലാർ. റോബിൻസൻ ഇക്കാര്യം കാമുകിയോട് വെളിപ്പെടുത്തിയിരുന്നു. തെളിവുകൾ നശിപ്പിക്കാൻ സിസിലി ഗില്ലന്റെ ശരീരം ഛേദിക്കാനും അവളുടെ അവശിഷ്ടങ്ങൾ സിമന്റുമായി കലർത്താനും മൃതശരീരം കത്തിക്കുന്നതിനും റോബിൻസനെ സഹായിച്ചതായി കോടതി കണ്ടെതത്തി. ഇതേതുടർന്നാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
English Summary: Texas Woman Sentenced to 30 Years in Connection With Killing of Vanessa Guillén