കൻസാസിലെ മാധ്യമസ്ഥാപനത്തിലെ റെയ്ഡ് നിയമവിരുദ്ധമെന്ന് ആക്ഷേപം
Mail This Article
കൻസാസ് ∙ മരിയോൺ കൗണ്ടി റെക്കോർഡിന്റെ ഓഫീസുകളിലും പ്രസാധകന്റെ വീട്ടിലും നടത്തിയ റെയ്ഡ് മാധ്യമസ്ഥാപനങ്ങളുടെ ന്യൂസ് റൂമുകളിൽ റെയ്ഡ് നടത്തുന്നതിൽ നിന്ന് സംരക്ഷിക്കുന്ന ഫെഡറൽ സ്വകാര്യതാ നിയമത്തിന്‍റെ ലംഘനമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി . റിപ്പോർട്ടർമാരെയും എഡിറ്റർമാരെയും പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടുകളെക്കുറിച്ച് വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് നിയമലംഘനമാണെന്ന് നിയമ വിദഗ്ധർ പറയുന്നു.
അതേസമയം,കൻസാസിൽ ആഴ്ചപ്പതിപ്പ് ഓഫീസ് റെയ്‌ഡ് ചെയ്യാൻ സെൻട്രൽ കൻസാസ് പൊലീസ് മേധാവി ഉത്തരവിട്ടത് പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് മുൻ ഫെഡറൽ പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു. സ്ഥാപനത്തിൽ നിന്നും കംപ്യൂട്ടറുകളും സ്വകാര്യ മൊബൈൽ ഫോണുകളും റൂട്ടറും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്തതിനെ ന്യായീകരിക്കാൻ മതിയായ തെളിവുകളില്ലെന്ന് പ്രാദേശിക പ്രോസിക്യൂട്ടറുടെ നിഗമനത്തെത്തുടർന്ന് കംപ്യൂട്ടർ ഫോറൻസിക് ഓഡിറ്റിംഗ് സ്ഥാപനത്തിന് ബുധനാഴ്ച വിട്ടുകൊടുത്തു. ഫയലുകൾ ആക്‌സസ് ചെയ്‌തതാണോ അതോ പകർത്തിയതാണോ എന്ന ഫോറൻസിക് പരിശോധന നടന്നുവരികയാണ്.
English Summary: Kansas News Outlet Raided By Local Police