ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Mail This Article
×
ന്യൂയോർക്ക് ∙ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ, ഡപ്യൂട്ടി കോൺസൽ ജനറൽ ഡോ. വരുൺ ജെഫ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോൺസൽ ജനറൽ ദേശീയ പതാകയുയർത്തിയതിനെ തുടർന്ന് ദേശീയ ഗാനം ആലപിച്ചു. കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ വിവിധ സ്വതന്ത്ര്യദിന സന്ദേശങ്ങൾ വായിച്ചു.
ഫോമാ നേതാവ് തോമസ് റ്റി ഉമ്മൻ, ഫൊക്കാന നേതാവ് ലീല മാരേട്ട്, ഫ്ലോറൽ പാർക്ക്-ബെൽറ്സ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ന്യൂയോർക്ക് ഗവർണർ കാത്തി ഹൊക്കൽ ആശംസകൾ നേർന്നു.നേരത്തെ യൂണിയൻ സ്‌ക്വയറിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ ത്രിവർണ പതാക ഉയർത്തിരുന്നു.
English Summary: Indian Independence Day was celebrated at Indian Consulate in New York
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.