ആസ്വാദകരുടെ മനസ്സിൽ വൈവിധ്യങ്ങളുടെ പൂക്കളം തീർത്ത് അരിസോണ ടീം വിമൻസ് ഫോറത്തിന്റെ 'കേരളീയം 2023'
Mail This Article
അരിസോണ∙ അത്തം നാളിൽ അരിസോണയിൽ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ അരിസോണ ടീം വിമൻസ് ഫോറം നേതൃത്വം നൽകിയ 'കേരളീയം 2023' ആസ്വാദകരുടെ മനസ്സിൽ വൈവിധ്യങ്ങളുടെ ഒരു പൂക്കളം തീർത്തു.
KHNA ജനറൽ സെക്രട്ടറി ശ്രീ സുരേഷ് നായർ,KHNA മുൻ പ്രസിഡന്റ് ശ്രീ സതീഷ് അമ്പാടി, ട്രസ്റ്റി ബോർഡ് മെമ്പർ ഗോപാലൻ നായർ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്ന ചടങ്ങിൽ വിമൻസ് ഫോറം നാഷണൽ പ്രസിഡന്റ് രശ്മി മേനോൻ സ്വാഗതം ആശംസിക്കുകയും വിനിത സുരേഷ് നന്ദി പ്രകാശനവും നിർവഹിച്ചു. വിമൻസ് ഫോറം അംഗങ്ങൾ ചേർന്ന് ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം നടത്തി.
കുട്ടികൾക്ക് വേണ്ടി നടത്തിയ 'കേരളം എന്റെ കണ്ണിലൂടെ' എന്ന ചിത്ര രചന മത്സരം ഏറെ മികവ് പുലർത്തി എന്ന് മത്സര വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ മീര മേനോൻ, ബിന്ദു തേവലംപാട്ട് എന്നിവർ അറിയിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ബെസ്റ്റ്ബ്രെയിൻസ്, ഇന്ത്യാ മാർട് എന്നിവരായിരുന്നു.
കേരളീയം 2023ന്റെ ഭാഗമായി Chandler fashions sponsor ചെയ്ത KHNA മിസ്സ് and മിസ്സിസ് അരിസോണയും ഏറെ മികവ് പുലർത്തി. രശ്മി മേനോൻ, സുരഭി സജിത്ത് ,നിഷ അമ്പാടി,അനിത പ്രസീദ്,ഗുജ്ജൻ രാജേഷ്, ഭവി ഷാ എന്നിവർ ഉൾപ്പെട്ട ജഡ്ജിങ് പാനൽ രണ്ടു റൗണ്ടുകളായി നടന്ന മത്സരത്തിൽ നിന്നും വിജയികളെ പ്രഖ്യാപിച്ചു.
കേരളത്തിന്റെ തനത് കലാ രൂപങ്ങളായ കേരള നടനം, നാടൻ പാട്ട്, ഒപ്പന, മലയാള സിനിമ ഗാനങ്ങൾ കോർത്തിണക്കിയ സിനിമാറ്റിക് ഡാൻസ്, മലയാള പിന്നണി ഗാനങ്ങൾ, ഓണ പാട്ടുകൾ എന്നിവയ്ക്കൊപ്പം ഗിരീഷ് പിള്ളയുടെ പാചക വൈദിഗ്ധ്യത്തിൽ തനി നാടൻ വാഴയിലയിൽ പൊതിഞ്ഞ കുത്തരി ചോറും തേങ്ങ ചമ്മന്തിയും മറ്റു കറികളും ഒക്കെ കൂടി ആസ്വാദകരിൽ ഗൃഹാതുരത നിറച്ചാണ് റിജു ആർ സാം കൂടി സ്പോൺസർ ചെയ്ത കേരളീയം 2023 കൊടിയിറങ്ങിയത്.
സുജയ നമ്പ്യാർ ,പൂർണിമ ,കാർത്തിക,അനുപമ എന്നിവരായിരുന്നു കേരളീയം 2023ന്റെ അവതാരകർ. KHNA വിമൻസ് ഫോറം അംഗങ്ങൾ വളണ്ടിയർമാർ എന്നിവർക്കൊപ്പം KHNA അരിസോണ ചാപ്റ്റർ പ്രസിഡന്റ് ബാബു തിരുവല്ല, KHNA ബോർഡ് അംഗങ്ങൾ ദിലീപ് പിള്ള, ശ്രീജിത്ത് ശ്രീനിവാസൻ എന്നിവരും രാജ് കർത്തയും കേരളീയം 2023 ന് നേതൃത്വം നൽകി.
--