കലിഫോർണിയ തലസ്ഥാന നഗരിയിലെ ഓണാഘോഷം
Mail This Article
കലിഫോര്‍ണിയ∙ കലിഫോര്‍ണിയയുടെ തലസ്ഥാന നഗരിയായ സാക്രമെന്റോയിലെ മലയാളികളുടെ കൂട്ടായ്മയായ സര്‍ഗം, വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. ഇരുപത് വിഭവങ്ങളോടെ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ജോർജ് ആലങ്ങാടന്റെ നേതൃത്വത്തിൽ 800ൽപരം ആളുകൾക്കായാണ് സദ്യ ഒരുക്കിയത്.
എല്ലാവർഷത്തെ പോലെ ഈ വർഷവും ആകർഷണീയമായ പൂക്കളമാണ് സർഗം യൂത്ത് കമ്മിറ്റി ഒരുക്കിയത്. സദ്യയെ തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു.
ചെണ്ടമേളം പുലികളി, ഓണം ഫൊട്ടോ ബൂത്ത് എന്നിവ ആഘോഷത്തിന് മികവേകി.സർഗം എക്സിക്യൂട്ടീവ് കമ്മിറ്റി ഭദ്രദീപം തെളിയിച്ച് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വിൽസൺ നെച്ചിക്കാട്ടിന്റെ സ്വാഗതപ്രസംഗത്തോടെ കലാപരിപാടികൾ ആരംഭിച്ചു. എല്ലാവർക്കും ഓണാശംസ നേർന്ന് സർഗ്ഗത്തിന്റെ ഭാവി പരിപാടികളെപറ്റി പ്രസിഡന്റ് മൃദുൽ സദാനന്ദൻ സംസാരിച്ചു. സർഗം. ചെയർമാൻ രാജൻ ജോർജ് അടുത്ത വർഷത്തെ കമ്മിറ്റി ഭാരവാഹികളെ പരിചയപ്പെടുത്തി.
സർഗ്ഗത്തിന്റെ കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർസ് ആയ എൽഡോസ് പി. ജി, ആലിസ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ വൈവിധ്യങ്ങൾ നിറഞ്ഞ കലാപരിപാടികൾ കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. തിരുവാതിരയും കൊച്ചു കലാകാരന്മാരുടെ വള്ളം കളിയും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്കിറ്റ്, ഓണപ്പാട്ടുകൾ, വാദ്യോപകരണ സംഗീതം തുടങ്ങിയവ പരിപാടിയുടെ മാറ്റ് കൂട്ടി.
സർഗം എക്സിക്യൂട്ടീവ് കമ്മിറ്റിയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ കമ്മിറ്റി അംഗങ്ങളുടെയും സാക്രമെന്റോ മലയാളികളിടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണ് ഓരോ പരിപാടികളുടെയും വിജയം എന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാവർക്കും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും, സാമ്പത്തികമായി സഹായിച്ചവര്‍ക്കും സർഗം അസോസിയേഷൻ വൈസ് പ്രസിഡന്റ് സിറിൽ ജോൺ നന്ദി അറിയിച്ചു.
English Summary: Onam celebration in the capital city of California