ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ലക്ഷം ആളുകൾ: ആഘോഷത്തിനിടെ 'വിവാഹമാമാങ്കം', നഗ്നത; വെറും ആഘോഷമല്ല 'ബേണിങ് മാൻ', ഇവിടെ എല്ലാം 'ഫ്രീ'
Mail This Article
യുഎസ്∙ കനത്ത മഴയെ തുടർന്ന് 73,000 പേർ കുടുങ്ങിയ വാർത്തയിലൂടെ വീണ്ടും ശ്രദ്ധ നേടിയ സംഭവമായിരുന്നു ബേണിങ് മാൻ ഫെസ്റ്റിവൽ. അമേരിക്കയിലെ നെവാഡ മരുഭൂമിയിലെ ബേണിങ്മാൻ ഫെസ്റ്റിവലിൽ ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്. ഇത്തവണ ഇവിടെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതാണ് വെള്ളപ്പൊക്കം സൃഷ്ടിച്ച് ആളുകൾ ചെളിയിൽ കുടുങ്ങിയത്. ആഘോഷത്തിനെത്തിയ ആളുകളുടെ ഷൂസുകളിലും വാഹനത്തിലുമെല്ലാം ചെളി നിറഞ്ഞ സാഹചര്യത്തിൽ അവിടെനിന്നും രക്ഷപെടാനോ രക്ഷാപ്രവർത്തനങ്ങൾ നടത്താനോ സാധിക്കാതെ വന്നു. വരണ്ട മരുഭൂമിയിൽ കനത്ത മഴ വീണതോടെയാണ് കട്ടിയുള്ളതും കളിമണ്ണ് പോലെയുള്ളതുമായ ചെളി പ്രദേശമാകെ നിറഞ്ഞത്.
∙ വെറും ഉത്സവമല്ല ബേണിങ്മാൻ
ബേണിങ്മാൻ കേവലം ഒരു ഉത്സവമല്ല. യുഎസിലെ നെവാഡയിൽ പങ്കെടുക്കുന്നവർ ഒരുമിച്ച്, ബ്ലാക്ക് റോക്ക് സിറ്റിയിലെ താഴ്‌വരയെ ഒരു താത്കാലിക നഗരമാക്കി മാറ്റുന്നു. എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകൾ നെവാഡ മരുഭൂമിയിൽ ഒത്തുചേരുന്നു. ചുട്ടുപൊള്ളുന്ന സൂര്യനു കീഴിലും തണുത്തുറഞ്ഞ രാത്രികളിലും അവർ സമൂഹത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും സ്വതന്ത്രമായ ആവിഷ്‌കാരത്തിന്റെയും സ്വത്വത്തിന്റെ ആഘോഷത്തിന്റെയും ഒരാഴ്ച ആസ്വദിക്കുന്നു.
Also Read: വിദ്യാർഥി വീസ നിയന്ത്രിക്കാൻ കാനഡ; വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെ വർധന
ഒരു വലിയ തടി കോമരം പ്രതീകാത്മകമായി കത്തിക്കുന്നതിലാണ് ആഘോഷത്തിന്‍റെ പര്യവസാനം. അതിനുശേഷം പങ്കെടുക്കുന്നവരെല്ലാം ആ പ്രദേശം വൃത്തിയാക്കുന്നു. പിന്നീട് അവർ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു, അവരുടെ സാന്നിധ്യത്തിന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ. ഇതാണ് ബേണിങ്മാൻ ഫെസ്റ്റിവലിന്റെ ഏററ്റവും വലിയ പ്രത്യേകതയും.
ലളിതമായി പറഞ്ഞാൽ, ബേണിങ്മാൻ, ബേണർമാരെ പരസ്പരം നല്ലവരായിരിക്കാനും ലോകത്തോട് നല്ലവരായിരിക്കാനും പ്രോത്സാഹിപ്പിക്കുന്നു. വേനൽക്കാലത്തിന്റെ കൊടുമുടിയിൽ, മരുഭൂമിയുടെ നടുവിൽ ഒരുമിച്ചുകൂടുന്ന ഒരു കൂട്ടം ആളുകൾക്ക്, പരസ്‌പരം മികച്ച താൽപ്പര്യങ്ങൾക്കായി നോക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരിക്കാം. ഈ സംഭവത്തെ മാനവികതയുടെ പ്രത്യാശയുടെയും ആത്മീയ യാത്രയുടെയും വിളക്കുമാടമെന്നും, ലൈംഗികാസക്തിയുടെയും മയക്കുമരുന്നിന്റെ കേന്ദ്രവുമെന്നൊക്കെ വിശേഷിപ്പിക്കുന്നവരും ഉണ്ടാകാം. ബേണിങ്മാനിൽ സംഭവിക്കുന്നത് നല്ലതും ചീത്തയും ആശയക്കുഴപ്പവും ആവേശകരവും അപകടകരവും വിമോചനവും എന്നൊക്കെ ഒറ്റയടിക്ക് തോന്നാം.
ലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്വന്തം സാമഗ്രികൾ ഉപയോഗിച്ച് ഒത്തുചേരലിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നു. കാപ്പിയും ഐസും ഒഴികെ, ബേണിങ്മാനിൽ ഒന്നും വിൽക്കുന്നില്ല. ഇവിടെ ക്യാംപുകളും സ്റ്റേജുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഡിസൈൻ മെറ്റീരിയലുകൾ മുതൽ വിസ്കി ബാറുകൾ, ഫുഡ് ഗാർഡനുകൾ, വർക്ക്ഷോപ്പുകൾ എന്നിവ വരെ എല്ലാം ഇവിടെയെത്തുന്നവർക്ക് ലഭിക്കുന്നു. നിരവധി ആർട്ട് ഇൻസ്റ്റാളേഷനുകൾ മുതൽ ബ്രേക്കുകൾ, ചങ്ങലകൾ, കൂടാതെ ജോലി ആവശ്യമുള്ള മറ്റെന്തെങ്കിലും അറ്റകുറ്റപ്പണികൾ വാഗ്ദാനം ചെയ്യുന്ന മെക്കാനിക്കുകളുടെ ഒരു സംഘം , മരുഭൂമിയിലെ തറയിൽ സ്ഥാപിച്ച ബൈക്ക് ടെന്റ് അങ്ങനെ ബ്ലാക്ക് റോക്ക് സിറ്റിയിൽ ഈ ആഘോഷത്തിൽ കണ്ടെത്തുന്നതെല്ലാം സൗജന്യ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം. ഇതിനെല്ലാം പുറമെ, വൈൻ ടേസ്റ്റിംഗ്, മസാജുകൾ, സിപ്പ് ലൈനിംഗ്, ടാറ്റൂകൾ എന്നിങ്ങനെയുള്ള മറ്റ് പ്രവർത്തനങ്ങൾ വിവിധ കോണുകളിൽ നടക്കുന്നു, എല്ലാം തികച്ചും സൗജന്യം. ദി ബേണിങ്മാൻ ഫെസ്റ്റിവലിൽ പലരും വിവാഹിതരാകുമെന്ന് വരെ റിപ്പോർട്ടുകൾ പറയുന്നു.
ബർണർമാരുടെ ശരാശരി പ്രായം 33-34 വയസ്സാണ്. ഒരു ശതമാനത്തിനടുത്ത് ബർണർമാർ 70 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ബർണറുകളിൽ 58 ശതമാനം സ്ത്രീകളാണ് .
ബേണിങ്മാനിൽ പ്രത്യേകിച്ച് ഡ്രസ് കോഡ് ഇല്ല. വസ്ത്രം 'ഓപ്ഷണൽ' ആണ്, എന്നാൽ, നഗ്നത പ്രോത്സാഹിപ്പിക്കുന്നുമില്ല. അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ ആഘോഷത്തിൽ എത്താം. അതുകൊണ്ട് തന്നെ, മിക്ക ആളുകൾക്കും നഗ്നത ഒരു പ്രശ്‌നമേയല്ല. അത്കൊണ്ട് തന്നെ, ഉത്സവത്തിൽ ധാരാളം നഗ്നരായ ആളുകളെ കാണുകയും ചെയ്തേക്കാം.
ബേണിങ്മാൻ സമാപനത്തിൽ പങ്കെടുക്കുന്നവർ ചവറ്റുകുട്ടകൾക്കും വേസ്റ്റുൾക്കുമായി ഓടുന്നത് കാണാം. കാരണം അവിടെയത്തുന്നവരും മറ്റ് 'ബേണർമാർ' എന്ന് വിളിക്കപ്പെടുന്നവർ ഉപേക്ഷിച്ചതും എല്ലാം വൃത്തിയാക്കേണ്ടത് അവർ തന്നെയാണ്. ബ്ലാക്ക് റോക്ക് സിറ്റിയിൽ ട്രാഷ്‌കാനുകളൊന്നുമില്ല. അതിനാൽ ബർണർമാർ അവർ കൊണ്ടുവന്നതെല്ലാം എടുത്തുകൊണ്ടു പോകേണ്ടി വരുമെന്നാണ് സംഘാടകനായ മരിയൻ ഗുഡൽ വിശദീകരിക്കുന്നത്.
English Summary: Burning Man Festival, a Celebration in the Desert