ഷിക്കാഗോ കെസിഎസ് ഓണം വ്യത്യസ്തം; മാറ്റ് കൂട്ടാൻ താലപ്പൊലിയും പുലികളിയും ചെണ്ടമേളവും
Mail This Article
ഷിക്കാഗോ∙ മലയാളികളുടെ മഹോത്സവം ആയ പൊന്നോണം കെസിഎസ് ആഘോഷിച്ചപ്പോൾ അതു ആൾ സാന്നിധ്യം കൊണ്ട്, പരിപാടികളുടെ മേന്മ കൊണ്ടും വ്യത്യസ്തമായി.
ഡെസ് പ്ലെയിൻസ് ക്നാനായ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ ഏഴരമണിവരെ നീണ്ടു.
പിന്നീട് മാവേലി മന്നനെയും മറ്റ് വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടു കെസിഎസ് ഭാരവാഹികളുടെ നേതൃത്വത്തിൽ താലപ്പൊലിയും പുലികളിയും ചെണ്ടമേളവുമായി ആഘോഷമായ ഘോഷയാത്ര നടത്തി.
കെ സി എസ് പ്രസിഡണ്ട് ജെയിൻ മാക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫരീദാബാദ് രൂപത ചാന്സലർ റെവ. ഫാദർ ഡോക്ടർ മാത്യു ജോൺ പുത്തൻപറമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉൽഘടനം ചെയ്തു.
ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ മുഖ്യ പ്രെഭാഷണം നടത്തി. കെ സി സി എൻ എ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി സി എൻ എ ആർ വി പി സ്റ്റീഫൻ കിഴക്കേക്കുറ്റ്, കെ സി ഡബ്ല്യൂ എഫ് എൻ എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, യുവജനവേദി നാഷണൽ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ തുടങ്ങിയവർ ഓണാശംസകൾ നേർന്നു.
വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ സ്വാഗതവും, ട്രെഷറർ ബിനോയ് കിഴക്കനടി നന്ദിയും പറഞ്ഞു. സാംസ്‌കാരിക സമ്മേളനത്തിന്റെ എം സി ആയി സെക്രട്ടറി സിബു കുളങ്ങരയും, കലാപരിപാടികളുടെ എം സി ആയി അഭിലാഷ് നെല്ലാമറ്റവും, ഫെബിൻ തേക്കനാട്ടും പ്രവർത്തിച്ചു.
വിമൻസ് ഫോറം പ്രസിഡന്റ് ടോസ്‌മി കൈതക്കതൊട്ടിയിലിന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിരയും, വനിതകളുടെ ശിങ്കാരിമേളവും, പുരുഷൻമാരുടെ ചെണ്ട മേളവും, വയലിൻ ഫ്യൂഷനും, ഗാനമേളയും മറ്റ് കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി.
അനിത വഴിയമ്പലത്തുങ്കൽ ന്റെ നേതൃത്വത്തിൽ വിമൻസ് ഫോറം ഒരുക്കിയ മനോഹരമായ അത്തപൂക്കളം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. മോനു വർഗീസ് നിശ്ചല ഛായാഗ്രഹണം കൈകാര്യം ചെയ്തു. റോയൽ ഗ്രോസറി ആൻഡ് കാറ്ററിംഗ് ആയിരുന്നു ഓണസദ്യ ഒരുക്കിയത്.
ജെ ബി സൗണ്ട് ആൻഡ് ഡെക്കറേഷൻസ് ഒരുക്കിയ അലങ്കാരങ്ങൾ ക്നാനായ സെന്ററിനെ കൂടുതൽ മനോഹാരിയാക്കി.