ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് ഓണാഘോഷങ്ങൾ വിപുലമായി നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിഷപ്പ് ജോയി ആലപ്പാട്ട് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. 50 വർഷങ്ങൾ പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് പ്രൊഫ. കെ. എസ്. ആന്റണി തന്റെ പ്രായവും ആരോഗ്യവും വകവയ്ക്കാതെ ഈ ഓണാഘോഷത്തിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചത് ഏവരേയും സന്തോഷഭരിതരാക്കി. 30–ാം മത്തെ പ്രസിഡന്റായ തനിക്ക് അസോസിയേഷന്റെ ആദ്യ പ്രസിഡന്റിനോടൊപ്പം ഈ വർഷത്തെ ഓണം ആഘോഷിക്കുവാൻ സാധിച്ചത് ഒരു ധന്യ മുഹൂർത്തമായി കരുതുന്നുവെന്ന് പ്രസിഡന്റ് ജോഷി വള്ളിക്കളം അഭിപ്രായപ്പെട്ടു. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളി, ഫോമ നാഷനൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന വിമൻസ് ഫോറം ചെയർ ബ്രിജീറ്റ് ജോർജ് എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു.

cma2

 

cma3

ഈ വർഷം ഹൈസ്ക്കൂൾ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർഥികളിൽ നിന്നും ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള സ്കോളർഷിപ്പ് യോഗത്തിൽ വച്ച് വിതരണം ചെയ്തു. വിജയികളെ ഡോ. സ്വർണ്ണം ചിറമേൽ പ്രഖ്യാപിക്കുകയും ക്യാഷ് അവാർഡും ട്രോഫിയും നൽകി അനുമോദിക്കുകയും ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വീട് നിർമ്മാണത്തിൽ സ്പോൺസേഴ്സ് ആയി വന്നവരേയും അനുമോദിച്ചു. ജോൺസൻ കണ്ണൂക്കാടനാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ടോം & സുനി വെട്ടിക്കാട്, അലക്സ് & അച്ചാമ്മ മരുവത്തറ, ആഗ്‌നസ് മാത്യു തെങ്ങുംമൂട്ടിൽ, സജി & ബിന്ദു തയ്യിൽ, റോയി & മിനി നെടുങ്ങോട്ടിൽ, ജയ്സൻ & ശാന്തി, വിവീഷ് ജേക്കബ് &  ദീപ്തി, ഡോ. ബിനു & ഡോ. സിബിൾ ഫിലിപ്പ്, മോനു & ആനി വർഗ്ഗീസ് എന്നിവരാണ് ഭവന നിർമ്മാണത്തിന്റെ സ്പോൺസേഴ്സ് ആയത്.

cma4

ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ നടത്തിയ ഘോഷയാത്രയും അത്തപ്പൂക്കളവും മലബാർ കേറ്ററിംഗ് ഒരുക്കിയ ഓണസദ്യയും, തിരുവാതിരയും, നാടൻ കലാരൂപങ്ങളും നൃത്തങ്ങളും ഗാനങ്ങളുമടങ്ങിയ സന്ധ്യ ഗൃഹാതുരത്വമുണർത്തുന്നവയായിരുന്നു.

cma1

 

മുൻ പ്രസിഡന്റുമാരായ പ്രൊഫ. കെ. എസ്. ആന്റണി, പി ഒ ഫിലിപ്പ്, എൻ എം മാത്യു, സ്റ്റാൻലി കളരിക്കമുറി, റോയി നെടുങ്ങോട്ടിൽ, ബന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രഞ്ചൻ എബ്രാഹം, ലജി പട്ടരുമഠത്തിൽ ജോൺസൻ കണ്ണൂക്കാടൻ എന്നിവർ ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു.

 

ഷൈനി ഹരിദാസാണ് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചത്. ഡോ. സിബിൾ ഫിലിപ്പ്, ഡോ. റോസ് വടകര, വിവീഷ് ജേക്കബ്, ഡോ. സ്വർണ്ണം ചിറമേൽ, സാറാ അനിൽ, സജി തോമസ് എന്നിവർ കോർഡിനേറ്റേഴ്സ് ആയിരുന്നു. മൈക്കിൾ മാണിപറമ്പിൽ, ലജി പട്ടരുമഠത്തിൽ, സാബു കട്ടപ്പുറം, സൂസൻ ചാക്കോ, ഫിലിപ്പ് പുത്തൻപുര, തോമസ് മാത്യു, കാൽവിൻ കവലയ്ക്കൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

 

English Summary: Chicago Malayalee Association organized Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com