ADVERTISEMENT

ടെക്‌സസ്  ∙ 2000 ൽ ഡാലസ് കൗണ്ടിയിൽ 80 വയസ്സുള്ള ബെർട്ടി ലീ കണ്ണിംഗ്ഹാമിനെ കാർജാക്കിംഗിനിടെ  വെടിവെച്ചു കൊന്ന പ്രതി ജെഡിഡിയ മർഫിയയുടെ  വധശിക്ഷ ടെക്‌സസിൽ നടപ്പാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ പ്രമുഖ ജൂത പ്രവർത്തകരുടെ പിന്തുണ  48 കാരനായ പ്രതിക്ക് ലഭിച്ചിരുന്നു. മാരകമായ വിഷ മിശ്രിതം കുത്തിവച്ചാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് . ടെക്‌സസിൽ ഈ വർഷം നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്. 

ഇരയുടെ കുടുംബത്തോട് മർഫി ക്ഷമാപണം നടത്തി. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് മർഫി പ്രാർത്ഥിച്ചു. ഫെഡറൽ ജില്ലാ കോടതി വെള്ളിയാഴ്ച  വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നു, എന്നാൽ സ്റ്റേ നീക്കാൻ അറ്റോർണി ജനറലിന്റെ ഓഫീസ് അപ്പീൽ നൽകി. തുടർന്ന് സ്റ്റേ നീക്കി. ഇതോടെ സ്റ്റേ ലഭിക്കാനായി അടുത്തിടെ ഒരു സംസ്ഥാന ജയിലിൽ തീപിടിത്തത്തിനിടെ അദ്ദേഹം കുത്തിവയ്ക്കാൻ നിശ്ചയിച്ചിരുന്ന മരുന്നുകൾ പുകയും കടുത്ത ചൂടും കാരണം കേടായതായി ചൂണ്ടിക്കാട്ടി മർഫിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. 

യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അവസാന നിമിഷം തള്ളി. ടെക്‌സസിൽ ഈ വർഷം മൂന്ന് വധശിക്ഷകൾ കൂടി നടത്താനുണ്ട്. സമീപ ദശകങ്ങളിൽ സംസ്ഥാനം മറ്റേതിനേക്കാളും കൂടുതൽ തടവുകാരെ വധിച്ചിട്ടുണ്ടെങ്കിലും, കലിഫോർണിയ  വർഷങ്ങളായി വധശിക്ഷ നടപ്പാക്കിയിട്ടില്ല. 1819 മുതൽ, ടെക്‌സസിൽ 1,334 പേരെ വധിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com