ADVERTISEMENT

 ഡാലസ് ∙ മൂന്ന് പതിറ്റാണ്ടുകളായി ഡാലസിലെ ജനഹൃദയങ്ങളിൽ സാന്റാ ക്ലോസായി ജീവിച്ച  ജോൺ ആൻഡേഴ്സൺ (70) അന്തരിച്ചു. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഡാലസിലെ നോർത്ത് പാർക്ക് മാളിൽ ക്രിസ്മസ് കാലത്ത് സാന്റാ ക്ലോസായി  ജോൺ ആൻഡേഴ്സൺ വേഷമിടുന്നുണ്ട്. ചൈൽഡ് സൈക്കോളജിസ്റ്റായ ആൻഡേഴ്സൺ സാന്റാ ക്ലോസായി വേഷമിടുന്ന വേളകളിൽ കാണാൻ വരുന്ന കുട്ടികളെ മടിയിലിരുത്തി കഥ പറഞ്ഞ് കൊടുക്കുമായിരുന്നു. 

ജോൺ ആൻഡേഴ്സൺ  സാന്റാ ക്ലോസ് വേഷത്തിൽ (Photo: Supplied)
ജോൺ ആൻഡേഴ്സൺ സാന്റാ ക്ലോസ് വേഷത്തിൽ (Photo: Supplied)

കുട്ടികളുടെ പ്രിയപ്പെട്ട സാന്റാ ക്ലോസായി മാറിയ കാൾ 1953 ൽ എൻജെയിലെ പാസായിക്കിലാണ് ജനിച്ചത്. ഫ്‌ളോറിഡയിലും, ഹൂസ്റ്റണിലുമായി ബാല്യം ചെലവഴിച്ച കാൾ ഓസ്റ്റിനിലാണ് സ്ഥിര താമസമാക്കിയത്. ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി സർവകലാശാലയിൽ അഡ്‌ജക്‌റ്റ് പ്രഫസറായിരുന്നു.

സർവകലാശാലയിൽ അധ്യാപനം നടത്തിയിരുന്ന കാൾ ക്രിസ്തുമസ് അവധിക്കാലത്ത്  നോർത്ത്പാർക്ക് മാളിൽ സാന്റാ ആയി സേവനമനുഷ്ഠിച്ചു.  സംസ്കാരം നാളെ. 

പൊതുദർശനം 

ഒക്‌ടോബർ 18, 2023.1:00 pm

കുക്ക്-വാൾഡൻ/ഫോറസ്റ്റ് ഓക്സ് ഫ്യൂണറൽ ഹോമും മെമ്മോറിയൽ പാർക്കും

6300 വെസ്റ്റ് വില്യം കാനൺ ഡ്രൈവ്

ഓസ്റ്റിൻ, TX 78749

English Summary:

Beloved longtime NorthPark Santa Carl John Anderson dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com