ഡിട്രോയിറ്റ്∙ ഡിട്രോയിറ്റ് സിനഗോഗ് പ്രസിഡന്റ് സാമന്ത വോളിനെ ശനിയാഴ്ച രാവിലെ നഗരത്തിലെ ലഫായെറ്റ് പാർക്കിന് സമീപത്തുള്ള വീടിന് പുറത്ത് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ജോലിയറ്റ് പ്ലേസിലെ 1300 ബ്ലോക്കിലാണ് മൃതദേഹം കണ്ടെത്തിയത് ഒന്നിലധികം തവണ ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്.
40 കാരിയായ സാമന്ത വോൾ, ഐസക് അഗ്രീ ഡൗൺടൗൺ ഡിട്രോയിറ്റ് സിനഗോഗിനെ നയിക്കുന്നതിന് പുറമെ ഡെമോക്രാറ്റായ അറ്റോർണി ജനറൽ ഡാന നെസ്സലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു . 2019 മുതൽ 2021 വരെ ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് മാനേജരായി യുഎസ് പ്രതിനിധി എലിസ സ്ലോട്ട്കിന് വേണ്ടിയും വോൾ പ്രവർത്തിച്ചിരുന്നു
“സാമിന്റെ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. ഇത് സങ്കടപ്പെടുത്തുന്ന വാർത്തയാണ്. ഇതുവരെ കണ്ടിട്ടില്ലാത്തത്ര ദയയും സമൂഹത്തോടും സംസ്ഥാനത്തോടും രാജ്യത്തോടും ആത്മാർത്ഥമായ സ്നേഹവും, എല്ലാവരുടെയും നന്മക്കുവേണ്ടി തന്റെ വിശ്വാസവും പ്രവർത്തനവും ശരിക്കും ഉപയോഗിച്ച വ്യക്തിയുമായിരുന്നു സാം ’’
അതേസമയം, സാമന്തയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.
കേസ് അന്വേഷണത്തിലാണ്. ലഭ്യമായ തെളിവുകളുടെ എല്ലാ വശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയാണ്. എല്ലാവരും ക്ഷമയോടെയിരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു,ലഭ്യമായ എല്ലാ വസ്‌തുതകളും അവലോകനം ചെയ്യുന്നതുവരെ ഒരു നിഗമനത്തിലും എത്തിച്ചേരാൻ സാധിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.