ADVERTISEMENT

ഹാലോവീനിനു മുന്നോടിയായി ‘പ്രേതം’ വന്നതായി അവകാശവാദം ഉന്നയിച്ച് അമേരിക്കയിലെ ന്യുഹാംഷെയറിലെ റസ്റ്ററന്റ്. പ്രേതത്തിന്‍റെ സാന്നിധ്യം തെളിയിക്കുന്നത് എന്ന് റസ്റ്ററന്‍റ് പറയുന്ന സംഭവത്തിന്റെ സിസിടിവി വിഡിയോയും പങ്കിട്ടിട്ടുണ്ട്. യുഎസിലെ പോർട്ട്‌സ്മൗത്തിലെ റോക്കിംഗ്ഹാം ഹോട്ടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറി റസ്റ്ററന്റാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കിട്ടത്.

റസ്റ്ററന്റിന് മുന്നിൽ തെരുവിലേക്ക് സ്ഥാപിച്ച സിസിടിവിയില്‍ രാത്രിയിൽ മഞ്ഞു പോലെ ഒരു വെളുത്തപാളി വേഗത്തില്‍ കടന്നുപോകുന്നതായി കാണാം. ഇതിന് പിന്നാലെ കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ച മോഷന്‍ ഡിറ്റക്ടറുകള്‍ അലാറം മുഴക്കുകയും ചെയ്തു. അലാറം മുഴങ്ങിയതിന് പിന്നാലെ റസ്റ്ററന്‍റിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ‌ഞങ്ങളുടെ കെട്ടിടം, പ്രത്യേകിച്ച് ലൈബ്രറി ബേസ്‌മെന്റ് പ്രേതങ്ങൾക്ക് പേര് കേട്ടതാണ്. ഇന്നലെ രാത്രി പുറത്തുള്ള ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. പുറത്തുള്ള ക്യാമറ കാണുന്നത് അകത്തുള്ള മോഷൻ ഡിറ്റക്ടറുകൾക്ക് കാണാൻ കഴിയില്ല എന്നിട്ടും അവയും അലാറം മുഴക്കി. ഇത് കാറിൽ നിന്നുള്ള ലൈറ്റുകളല്ല പുറത്ത് കാറ്റുമില്ല, മുന്‍പ് സംഭവിച്ചിട്ടുമില്ല എന്നാണ് ലൈബ്രറി റെസ്റ്റോറന്റ് എഴുതിയിരിക്കുന്നത്.

അതേസമയം റസ്റ്ററന്‍റിന്‍റെ അവകാശവാദത്തെ പിന്തുണച്ച് സഹ-ഉടമസ്ഥന്‍ അഡ്രിയൻ വാട്ടർമാനും രംഗത്തെത്തി ഇതിനു മുന്‍പ് റസ്റ്ററന്‍റിന്‍റെ അലമാരയിൽ നിന്ന് സാധനങ്ങള്‍ താഴെവീഴുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ നിങ്ങൾക്ക് എല്ലാറ്റിനും ഒരുപക്ഷേ യുക്തിയുടെ വിശദീകരണം ഉണ്ടായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താൻ ഒരു അന്ധവിശ്വാസിയോ പ്രേതത്തില്‍ വിശ്വസിക്കുന്നവനോ അല്ല എന്ന് വ്യക്തമാക്കി ലൈബ്രറിയിലെ എക്സിക്യൂട്ടീവ് ഷെഫായ മാർക്ക് ലിപോമയും എത്തിയിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് വെറും നീരാവിയോ മൂടൽമഞ്ഞോ ആണെന്നാണ് ചിലരുടെ വാദം. 

അതേസമയം ഞാൻ പലതവണ ഈ റസ്റ്ററന്‍റില്‍ ചെന്നിട്ടുണ്ടെന്നും താഴത്തെ നിലയിലെ ബാത്ത്റൂം ഏരിയയിൽ ഒരു പെൺപ്രേതമുണ്ടെന്ന് ഞാന്‍ ഉറപ്പ്തരുന്നു എന്ന് പറഞ്ഞ് മറ്റൊരാളും രംഗത്തെത്തി. ഇത് കണ്ടിട്ട് വെറും നീരാവി പോലെ തോന്നുന്നു, എന്നാല്‍ മോഷൻ ഡിറ്റക്ടർ അലാറം മുഴക്കിയത് വിചിത്രമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഒക്ടോബര്‍ അവസാനമാണ് ഹാലോവീന്‍.

English Summary:

American restaurant claims that a 'ghost' spotted on their CCTV camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com