ADVERTISEMENT

ന്യൂയോർക്ക് ∙ രജതജൂബിലി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവൻ എ പ്ലസ് ലൈബ്രറികൾക്കും അക്ഷരോപഹാരം നൽകി വടക്കേ അമേരിക്കൻ  മലയാളികളുടെ ദേശീയ സാഹിത്യ കൂട്ടായ്മയായ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക). 'നടപ്പാത: സമകാല അമേരിക്കൻ മലയാള സാഹിത്യത്തിലൂടെ ഒരു സർഗ്ഗസഞ്ചാരം' എന്ന സമാഹാരമാണ് ലാന ലൈബ്രറികളിൽ എത്തിക്കുന്നത്. ആദ്യകാല അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾക്കൊപ്പം പുതിയകാല എഴുത്തും ‘നടപ്പാത’യിൽ ഇടം നേടിയിരിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായാണ്  രചനകൾ ക്രമീകരിച്ചിട്ടുള്ളത്. നിധി ബുക്സാണ് 'നടപ്പാത'യുടെ പ്രസാധനവും വിതരണവും. കവർ രാജേഷ് ചാലോട്.

sheela-nadappatha1

നവംബർ 12 ന് 2.30ന് കോഴിക്കോട് ദർശനം വായനശാലയിൽ നടക്കുന്ന ചടങ്ങിൽ നടപ്പാതയുടെ വിതരണോദ്ഘാടനം പ്രശസ്ത എഴുത്തുകാരി ഷീല ടോമി നിർവഹിക്കും. ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി എൻ ഉദയഭാനു നടപ്പാതയുടെ കോപ്പി ഷീലാ ടോമിയിൽനിന്നും ഏറ്റുവാങ്ങും. ദർശനം ലൈബ്രറി പ്രസിഡന്റ്  പി. സിദ്ധാർത്ഥൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സാമൂഹ്യ പ്രവർത്തക വി പി സുഹ്റ ദർശനം ലൈബ്രറി സെക്രട്ടറി എം. എ. ജോൺസൺ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പുസ്തക ചർച്ച, സമ്മാന വിതരണം എന്നിവയുമുണ്ടാകും.

ഇക്കഴിഞ്ഞ ഒക്ടോബർ 20, 21, 22 തിയതികളിൽ നാഷ്‌വിൽ, ടെന്നസിയിൽ നടന്ന ലാന രജത ജൂബിലി കൺവൻഷനിൽ വച്ച് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ. പി. രാമനുണ്ണി ‘നടപ്പാത’ പ്രകാശനം ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com