ADVERTISEMENT

ന്യൂയോർക്ക്∙ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ പഠനത്തിനുള്ള റോഡ്സ് സ്കോളർഷിപ്പിന്  നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ അർഹരായി. 70 രാജ്യങ്ങളിൽ നിന്നുള്ള 840 അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. മൃണാളിനി എസ് വാധ്വ, സുഹാസ് ഭട്ട്, നയൻതാര കെ അറോറ, ഐഷാനി ആത്രേഷ് എന്നിവരാണ് റോഡ്സ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ ഇവർ ഉൾപ്പെടെ  32 പേരെയാണ് ഇത്തവണ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നത്.

കൊളംബിയ സർവകലാശാലയിലെ സീനിയറായ മൃണാളിനി എസ് വാധ്വ ചരിത്രത്തിലും ഗണിതത്തിലും ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ്. ന്യൂഡൽഹിയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യൻ വിദ്യാർഥികൾക്കായി മൂന്ന് വർഷത്തെ ഇംഗ്ലീഷ് പഠനത്തിനുള്ള ഒരു പ്രോഗ്രാമിന്‍റെ സ്ഥാപനത്തിലും പങ്കാളിയാണ് മൃണാളിനി. ന്യൂയോർക്കിലാണ് മ‍ൃണാളിനിയുടെ താമസം.വിസ്കോൺസിനിൽ നിന്നുള്ള ഭട്ട് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ സോഷ്യൽ സ്റ്റഡീസ്, ഫിസിക്‌സ് എന്നിവയിൽ സീനിയറാണ്.‌ പോർട്ട്‌ലാൻഡിൽ നിന്നുള്ള അറോറ, ഒറിഗോൺ യൂണിവേഴ്‌സിറ്റിയിലെ സീനിയറാണ്.കലിഫോർണിയയിൽ നിന്നുള്ള ആത്രേഷ് ഹാർവാർഡ് കോളേജിലെ സീനിയറാണ്.

റോഡ്സ് സ്‌കോളർഷിപ്പ് 1903 മുതൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി നൽകുന്ന മുഴുവൻ സമയ ബിരുദ ഫെലോഷിപ്പാണ്.

തിരഞ്ഞെടുത്തവർക്ക്  രണ്ടോ അതിലധികമോ വർഷത്തേക്ക് യുകെയിൽ വരാം കൂടാതെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്ന മിക്ക മുഴുവൻ സമയ ബിരുദാനന്തര കോഴ്സുകളും പഠിക്കാൻ അപേക്ഷിക്കാം.

സ്കോളർഷിപ്പിന്റെ ആകെ മൂല്യം പ്രതിവർഷം ഏകദേശം $75,000 ആണ്, കൂടാതെ ചില വകുപ്പുകളിൽ നാല് വർഷമായി യൂണിവേഴ്സിറ്റിയിൽ തുടരുന്നതിനായി $250,000 വരെ ലഭിക്കും.

English Summary:

Rhodes Scholarships for four Indian American students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com