അറ്റോർണി ശകുന്ത്ല ഭയ യുഎസ് അഡ്മിനിസ്ട്രേറ്റീവ് കോൺഫറൻസിൽ
Mail This Article
വാഷിങ്‌ടൻ∙ ശകുന്ത്ല എൽ ഭയയെ കൗൺസിൽ ഓഫ് ദി അഡ്മിനിസ്ട്രേറ്റീവ് കോൺഫറൻസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് (ACUS) അംഗമായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകളിലും നടപടിക്രമങ്ങളിലും മെച്ചപ്പെടുത്തലുകൾ ശുപാർശ ചെയ്യുന്നതിനായി പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള വിദഗ്ധ പ്രതിനിധികളെ വിളിച്ചുകൂട്ടുന്നതിനുള്ള ചുമതലയുള്ള ഒരു സ്വതന്ത്ര ഫെഡറൽ ഏജൻസിയാണ് കൗൺസിൽ ഓഫ് ദി അഡ്മിനിസ്ട്രേറ്റീവ് കോൺഫറൻസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്.
ബിസിനസുകളുടെയും സുരക്ഷിതമല്ലാത്ത തീരുമാനങ്ങൾ എടുക്കുന്നവരുടെയും ഫലമായി ഗുരുതരമായി പരുക്കേറ്റ വ്യക്തികളെ പ്രതിനിധീകരിക്കുന്നതിലാണ് ശകുന്ത്ല ഭയ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വൈറ്റ് ഹൗസ് പുറത്തിറിക്കയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഏഴ് വർഷമായി ഗവർണർ കാർണിയുടെ ജുഡീഷ്യൽ നോമിനേറ്റിംഗ് കമ്മീഷനിൽ അംഗമാണ്.
അഭിഭാഷകവൃത്തി കൂടാതെ, ഭയ ഡെലവെയർ രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഡെലവെയർ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. ഡെലവെയർ ട്രയൽ ലോയേഴ്‌സ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് എന്ന നിലയിൽ, ജൂറി വിചാരണയ്ക്കും കോടതികളിലേക്കുള്ള പ്രവേശനത്തിനുമുള്ള ഉപഭോക്താക്കളുടെ ഏഴാം ഭേദഗതി അവകാശത്തിന് വേണ്ടി പോരാടേണ്ടിയിട്ടുണ്ട്.