ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: ബൈഡൻ
Mail This Article
വാഷിങ്‌ടൻ ∙ ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു. വെടിനിർത്തൽ സമാധാനത്തിന് കാരണമാകില്ലെന്ന് നിലപാട് വീണ്ടും ബൈഡൻ ആവർത്തിച്ചു.
‘‘കഴിഞ്ഞ മാസം ഏഴിലെ ഏഴിലെ ആക്രമണത്തിലെ എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കുകയും ആയുധങ്ങൾ ഉപേക്ഷിക്കുകയും നേതാക്കളും ഉത്തരവാദികളും കീഴടങ്ങുകയും വേണം. ഹമാസ് അതിന്റെ വിനാശകരമായ പ്രത്യയശാസ്ത്രത്തിൽ മുറുകെ പിടിക്കുന്നിടത്തോളം, വെടിനിർത്തൽ സമാധാനമല്ല. ഗാസയുടെ നിയന്ത്രണം ഹമാസിന് നൽകുന്നത് പലസ്തീനിലെ സിവിലയൻമാർക്ക് മെച്ചപ്പെട്ട എന്തെങ്കിലും നിർമ്മിക്കാനുള്ള അവസരം നിഷേധിക്കുന്നതിന് തുല്യമാണ്.
വെടിനിർത്തിൽ പ്രഖ്യാപിച്ചാൽ ഹമാസ് റോക്കറ്റുകളുടെ ശേഖരം പുനർനിർമ്മിക്കും. നിരപരാധികളെ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തും. മാരകമായ ആക്രമണങ്ങൾ ഏറ്റുവാങ്ങിയ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഗാസയും വെസ്റ്റ് ബാങ്കും ഒരൊറ്റ ഭരണ ഘടനയ്ക്ക് കീഴിൽ, ആത്യന്തികമായി പുനരുജ്ജീവിപ്പിച്ച പലസ്തീൻ അതോറിറ്റിക്ക് കീഴിലായിരിക്കണം. വെസ്റ്റ്ബാങ്കിൽ പലസ്തീനികൾക്കെതിരായ ആക്രമണം പാടില്ല. ’’ – ബൈഡൻ പത്രത്തിൽ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.