ADVERTISEMENT

 വെർജീനിയ ∙  സുഹാസ് സുബ്രഹ്മണ്യം വെർജീനിയയിലെ 10-ാം ഡിസ്ട്രിക്റ്റിൽ നിന്നുള്ള കോൺഗ്രസിലേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.  ബെംഗളൂരുവിൽ നിന്നുള്ള ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ടെക്സസിലെ ഹൂസ്റ്റണിലാണ് സുബ്രഹ്മണ്യം ജനിച്ചത്.

പിന്നീട് വെർജീനിയയിലെ ഡുള്ളസിലെത്തി. തുടർന്ന് ടെക്സസിലെ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി. ക്ലിയർ ലേക്ക് ഹൈസ്കൂളിൽ പഠിച്ച അദ്ദേഹം തുലെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദം നേടി. 37 കാരനായ സുഹാസ് സുബ്രഹ്മണ്യം  അമേരിക്കൻ അഭിഭാഷകനും 87-ാമത്തെ ജില്ലയെ പ്രതിനിധീകരിക്കുന്ന വെർജീനിയ ഹൗസ് ഓഫ് ഡെലിഗേറ്റ്‌സിലെ അംഗവുമാണ്. ഡെമോക്രാറ്റായ അദ്ദേഹം 2019-ൽ തിരഞ്ഞെടുക്കപ്പെട്ടു, വെർജീനിയ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ, ദക്ഷിണേഷ്യൻ, ഹിന്ദുവാണ്. നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം മുന്‍  പ്രസിഡന്റ് ബറാക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിനുശേഷം, അദ്ദേഹം ലൗഡൗൺ കൗണ്ടിയിൽ സ്വന്തം ചെറുകിട ബിസിനസ്സ് ആരംഭിക്കുകയും ഇഎംടി, അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു

English Summary:

Suhas Subramaniam has Announced his Candidacy for Congress from Virginia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com