ADVERTISEMENT

ഫ്ലോറിഡ ∙  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റി മെംബെർ ആയി  ഫ്ലോറിഡയിൽ നിന്നും മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ (MAT) മുൻ പ്രസിഡന്റ് അരുൺ ചാക്കോ   മത്സരിക്കുന്നു. കഴിഞ്ഞ ഫ്ലോറിഡ കൺവെൻഷനിൽ കൺവീനറായി പ്രവർത്തിച്ചു ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിത്വമാണ് അരുണിന്റേത് . ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അരുൺ. സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.

 ഫ്ലോറിഡ  മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ   തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വ്യക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് അരുൺ .മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ(MAT) സജീവ പ്രവർത്തകനായ അരുൺ  അസോസിയേഷന്റെ  മിക്ക പദവികളും വഹിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റ് ആയി ഇരിക്കുന്ന സമയത്ത് മാറ്റ് എന്ന   സംഘടനയെ അമേരിക്കയിൽ അറിയപ്പെടുന്ന സംഘടനകളിൽ ഒന്നാക്കി മാറ്റാൻ  കഴിഞ്ഞു . മാറ്റിന്റെ ഇപ്പോഴത്തെ ബിൽഡിങ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു.

ഫ്ലോറിഡയിൽ  അറിയപ്പെടുന്ന ബിസിനസ്സ് കാരനും റിയാലറ്ററും ആയ അരുൺ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ്  ഇൻവെസ്റ്റ്ർ  കൂടിയാണ്. സെന്റ് ജോർജ് ക്നാനായ ചർച്ചിന്റെ ആക്റ്റീവ് മെംബേർ  ആയി പ്രവർത്തിക്കുന്ന അരുൺ ചർച്ചിന്റെ    സെക്രട്ടറി ആയിരുന്നു. ക്നാനായ യാക്കോബാ അസോസിയേഷന്റെ കമ്മിറ്റി  മെംബർ  ആയും പ്രവർത്തിക്കുന്നു.  ചെങ്ങന്നൂർ കല്ലിശ്ശേരി   സ്വദേശിയായ അരുൺ  കല്ലുപാലത്തിങ്ങൽ കുടുബാംഗമാണ് .  മെഡിക്കൽ ബയോളജിസ്റ്റ്  ആയ റീന കുരുവിള ആണ്  ഭാര്യ. മക്കൾ അഞ്ചിലീന , അശുഷ, അമീലിയ .  

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന  യുവതലമുറയുടെ പ്രതിനിധിയായിട്ടാണ് അരുൺ  നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com