ADVERTISEMENT

വാഷിങ്‌ടൻ ∙  വൈറ്റ് ഹൗസിലെ താങ്ക്സ് ​ഗിവിങ് ചടങ്ങുകളുടെ പരമ്പരാഗത രീതിയിനുസരിച്ച് പ്രസിഡന്റ് ജോ ബൈഡൻ രണ്ട് ടർക്കികൾക്ക് മാപ്പ് നൽകി. ഈ ആചാരപ്രകാരം മാപ്പ് ലഭിക്കുന്ന ടർക്കികളെ കൊന്ന് ഭക്ഷിക്കുന്നതിൽ നിന്നും ഒഴിവാക്കും. മിനിസോഡയിലെ ഫാമിലി ഫാമിൽ നിന്നുള്ള ലിബർട്ടിയും  ബെല്ലിനുമാണ് മാപ്പ് ലഭിച്ച ടർക്കികൾ.

റോസ് ഗാർഡന് പകരം ഈ വർഷം സൗത്ത് ലോണിൽ സജ്ജീകരിച്ചിരുന്ന ചടങ്ങോടെ  വാഷിങ്‌ടനിലെ അവധിക്കാലത്തിന് അനൗദ്യോഗികമായി തുടക്കമായി. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച തന്റെ 81-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ പരമ്പരാഗത ചടങ്ങിൽ പങ്കെടുത്തത്.

English Summary:

Joe Biden observes Thanksgiving tradition by pardoning turkeys on his 81st birthday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com