ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്കുപയോഗിക്കാവുന്ന വിശ്വപ്രതിജ്ഞ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ സമ്മേളനം പാസാക്കി. ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്ത യജൂര്‍വേദത്തിലെ 'ഓം സഹനാവവതു....' എന്ന ശാന്തിമന്ത്രത്തെ അഥികരിച്ച് ,വര്‍ഗ്ഗ, വര്‍ണ്ണ, ദേശീയ, ജീവിതശൈലി വ്യത്യാസങ്ങള്‍ കൂടാതെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പ്രതിജ്ഞയാണിത്.

ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ സമാപനസമ്മേളനത്തില്‍ പങ്കെടുത്തവര്‍  പ്രതിജ്ഞ ഏറ്റുചൊല്ലി.

കെഎച്ചഎന്‍എ ജനറല്‍സെക്രട്ടറി സുരേഷ് നായര്‍ ചൊല്ലിക്കൊടുത്തു.'എനിക്കു ചുറ്റുമുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും ബഹുമാനിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ സഹജീവികള്‍ക്ക് എനിക്കൊപ്പം ഐശ്വര്യപൂര്‍ണ്ണമായി വളര്‍ന്നുവികസിക്കാനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. മനസാ, വാചാ കര്‍മ്മണാ ഞാന്‍ മറ്റുള്ളവര്‍ക്ക് പ്രേരകമായി വര്‍ത്തിക്കുമെന്ന്  ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും വിശ്വകല്യാണത്തിനായി പ്രവര്‍ത്തിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ സഹജീവികള്‍ക്ക് ദോഷമുണ്ടാക്കുന്ന കാര്യങ്ങളിലൊന്നും ഏര്‍പ്പെടുകയില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു. എന്റെ മനസ്സ് ശാന്തി നിറഞ്ഞതാകന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്റെ കുടുംബം ശാന്തി നിറഞ്ഞതാകന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്റെ സമൂഹം ശാന്തി നിറഞ്ഞതാകന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'
എന്ന പ്രതിജ്ഞ ഐക്യരാഷ്ടസഭയുടെ പരിഗണനയ്്ക്കായി അയച്ചുകൊടുക്കുമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ജികെ പിളള അറിയിച്ചു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com