ADVERTISEMENT

ടെക്‌സസ്∙ ദീർഘനാളുകളായുള്ള സ്വപ്നം സഫലമായ സന്തോഷത്തിലാണ് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട്. സ്കൈഡൈവ് എന്ന സ്വപ്നമാണ് ടെക്‌സസ് ഗവർണർ പൂർത്തീകരിച്ചത്. മുൻ സംസ്ഥാന പ്രതിനിധി ജോൺ സിറിയർ ഈ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. 

അതേസമയം, ഗ്രെഗ് ആബട്ടിനൊപ്പം  106-കാരനായ രണ്ടാം ലോകമഹായുദ്ധ സേനാനി അൽ ബ്ലാഷ്‌കെയും പാരച്യൂട്ടിങ് സ്കൈഡൈവിൽ പങ്കെടുത്തു. ഏറ്റവും പഴയ ടാൻഡം സ്കൈഡൈവിനുള്ള മുൻ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയാണ് ബ്ലാഷ്കെ. ഓസ്റ്റിനും സാൻ അന്റോണിയോയ്ക്കും ഇടയിലുള്ള പ്രദേശത്തായിരുന്നു  സ്കൈഡൈവ്

English Summary:

Texas Governor's Adventure Skydive with 106-Year-Old Veteran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com