ADVERTISEMENT

ഡാലസ്∙ ഡാലസ് നഗരത്തിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിൽ മരിച്ച നിലയിൽ രണ്ട് സഹോദരിമാരെ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വൈദ്യപരിശോധന നടത്തിയ ഡോക്ടറാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. 

കാറ്റലീന വാൽഡെസ് ആൻഡ്രേഡ് (47), മെഴ്‌സ്ഡ് ആൻഡ്രേഡ് ബെയ്‌ലോൺ (43) എന്നീ സഹോദരിമാരാണ് മരിച്ചത്.  സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ അതേദിവസം തന്നെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പടുത്തിയിട്ടില്ല. കൊലപാതകം നടന്ന രീതിയെക്കുറിച്ചും പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

English Summary:

2 women found dead in North Texas home day after Thanksgiving, suspect arrested: police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com