ADVERTISEMENT

ഡാലസ്∙ ഡാലസിൽ ഞായറാഴ്ച ഉച്ചയ്ക്ക് നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് പൊലീസ് അറിയിച്ചു. നാല് പേർ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് പ്രതിയെ പിടികൂടുന്നതിനായി പൊലീസ് എത്തിയതോടെ ആദ്യം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി, പിടിക്കപ്പെടുമെന്ന സാഹചര്യം വന്നപ്പോഴാണ് സ്വയം വെടിയുതിർത്തത്. തലയ്ക്ക് വെടിയേറ്റ പ്രതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

പുലർച്ചെ 4.20ഓടെയാണ് അക്രമം നടന്നത്. റോയ്‌സ് ഡ്രൈവിനും, സെന്റ് അഗസ്റ്റിൻ ഡ്രൈവിനും ഇടയിൽ വീട്ടിനുള്ളിൽ  അഞ്ച് പേരെയാണ് വെടിയേറ്റ നിലയിൽ പൊലീസ് കണ്ടെത്തിയത്.  20 വയസ്സുള്ള വനേസ ഡി ലാ ക്രൂസ്, 33 വയസ്സുള്ള കരീന ലോപ്പസ്, 50 വയസ്സുള്ള ജോസ് ലോപ്പസ് എന്നിവരെയും 15 വയസ്സുള്ള പെൺകുട്ടിയെയും ഒരു വയസ്സുള്ള ലോഗൻ ഡി ലാ ക്രൂസ് എന്നിവരെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇതിൽ 15 വയസ്സുള്ള പെൺകുട്ടി ഒഴികെ ബാക്കി എല്ലാവരും മരണത്തിന് കീഴടങ്ങി. സംഭവം നടക്കുന്നമ്പോൾ വീട്ടിനുള്ളിൽ  13 വയസ്സുള്ള പെൺകുട്ടിയുണ്ടായിരുന്നു. പക്ഷേ ഈ കുട്ടിക്ക് നേരെ ആക്രമണമുണ്ടായില്ല.

21 കാരനായ ബൈറോൺ കാറില്ലോയാണ് പ്രതിയെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞതായി ഡാലസ് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഉദ്ദേശ്യം  ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇരകളും വെടിവച്ചയാളും തമ്മിലുള്ള എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 

English Summary:

Suspect in Dallas shooting that killed 4, including 1-year-old boy, shoots himself during chase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com