ADVERTISEMENT

ലൊസാഞ്ചലസ് ∙ ഉഴവൂർ മറ്റപ്പള്ളിക്കുന്നേൽ എം എം തോമസ് (തോമസ് സാർ -83 ) ലൊസാഞ്ചലസിൽ അന്തരിച്ചു. ഹൈസ്‌കൂൾ അധ്യാപകൻ, എൻസിസി ഓഫിസർ, പഞ്ചായത്ത് മെമ്പർ, പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്,ഉഴവൂർ പള്ളി കൂടാരയോഗം പ്രസിഡന്‍റ്, മതബോധന കമ്മീഷൻ അംഗം, ട്രസ്റ്റി, ബൈബിൾ കമ്മീഷൻ അംഗം, വേദപാഠം അധ്യാപകൻ, തുടങ്ങിയ നിരവധി മേഖലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള തോമസ്  നല്ലൊരു ബൈബിൾ പണ്ഡിതനും  പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു.

ഭാര്യ ജോസഫീന കിടങ്ങൂർ അമ്പലത്തറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതയായ മറിയാമ്മ വട്ടത്താനത്ത് (കട്ടപ്പന), പരേതനായ  മറ്റപ്പള്ളിക്കുന്നേൽ കുര്യൻ, അന്നമ്മ കുടിലിൽ (പിറവം), പരേതനായ  മറ്റപ്പള്ളിക്കുന്നേൽ ജോസഫ്, മോളി ഓരത്താനിയിൽ (ഉഴവൂർ ), മാത്യു മറ്റപ്പള്ളിക്കുന്നേൽ (ഉഴവൂർ ), ലാലി ചെറുശ്ശേരിയിൽ (കരിംകുന്നം)

മക്കൾ: അനിൽ -സോണിയ(വെട്ടുപാറപ്പുറത്ത് ) (ലൊസാഞ്ചലസ് ), അനില-റ്റോമി വഞ്ചിന്താനത്ത് ( ന്യൂയോർക്ക് ), അനീഷ-സിബി കദളിമറ്റം (ഷിക്കാഗോ ), അഞ്ജുഷ -റെജിസൺ പഴേമ്പള്ളി  (ടാമ്പാ), ആഷ്‌ലി,അഞ്ജലി, ടിമ്മി, സ്റ്റീഫൻ, ടാനില ,ഷോൺ (ജെസീക്ക, കൊരട്ടിയിൽ ) ,സോനാ,സനൽ,സാറാ,ആൽബർട്ട്, അങ്കിത , ജോസ്മിത, ജീവൻ, ആൻ തെരേസ, ജയ്ക്ക്  തുടങ്ങിയ പതിനഞ്ചു കൊച്ചുമക്കളുമുണ്ട്.

പരേതന്റെ മൃതദേഹം ഡിസംബർ  9  ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2:30 മുതൽ 5:30  വരെ ലൊസാഞ്ചലസിലുള്ള സെന്റ് അൽഫോൻസാ സിറോ മലബാർ ചർച്ചിൽ (215 N Macneil St; San Fernando, CA 91340 United States) പൊതുദർശനത്തിനു വെക്കുന്നതും  പിന്നീട്  സ്വന്തം ജന്മസ്ഥലമായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ചർച്ചിൽ  സംസ്കരിക്കുന്നതുമാണ്.

English Summary:

Uzhavoor Mattapallikunnel MM Thomas (83) passed away in Los Angeles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com